ETV Bharat / briefs

മത്സരഫലത്തെ കുറിച്ച് ആലോചിക്കാതെ ആസ്വദിക്കുക: പി.വി സന്ധു - പിവി സിന്ധു വാര്‍ത്ത

സ്‌കൂള്‍ തലം തൊട്ട് വിദ്യാര്‍ഥികള്‍ക്ക് കായിക രംഗത്ത് പ്രോത്സാഹനം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ജേത്രി പിവി സിന്ധു

pv sandhu news fit india talks news പിവി സിന്ധു വാര്‍ത്ത ഫിറ്റ് ഇന്ത്യ ടോക്ക്സ് വാര്‍ത്ത
പിവി സിന്ധു
author img

By

Published : Jul 4, 2020, 6:25 PM IST

ന്യൂഡല്‍ഹി: മത്സരഫലത്തെ കുറിച്ച് ആലോചിച്ച് വേവലാതിപെടുന്നതിന് പകരം കായിക രംഗത്തെ ആസ്വദിക്കാന്‍ സ്പോര്‍ട്‌സ് താരങ്ങള്‍ ശീലിക്കണമെന്ന് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ജേത്രി പിവി സിന്ധു. ഒളിമ്പിക് വെള്ളിമെഡല്‍ സ്വന്തമാക്കിയ സിന്ധു സ്‌കൂളുകളിലെ കായിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. ഫിറ്റ് ഇന്ത്യ ടോക്കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ജയ പരാജയങ്ങളെ കുറിച്ച് ആലോചിക്കാതെ കായിക രംഗത്തെ ആസ്വദിക്കാന്‍ ശീലിക്കണം. സ്കൂള്‍ തലം തൊട്ട് കായിക രംഗത്ത് പ്രോത്സാഹനം ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാലെ താഴെത്തട്ടില്‍ കായിക രംഗത്ത് വളര്‍ച്ചയുണ്ടാകൂ. ഏത് പ്രായക്കാരും 45 മിനിട്ടെങ്കിലും പ്രതിദിനം വ്യായാമം ചെയ്യുന്നത് ഉത്തമമാണ്. ഇത് മറ്റ് പഠന മേഖലകള്‍ക്കും ഗുണം ചെയ്യും. എല്ലാവരും എതെങ്കിലും തരത്തിലുള്ള കായിക മേഖലകളില്‍ വ്യാപൃതരാവേണ്ടത് അത്യാവശ്യമാണെന്നും പി.വി സിന്ധു പറഞ്ഞു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.