ന്യൂഡൽഹി: നരേന്ദ്രമോദിയുടെ ഭരണത്തുടർച്ചയില്‍ അഭിനന്ദനം അറിയിച്ച് ലോകനേതാക്കള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് അതിശയകരമായ വിജയമാണിതെന്ന് പറഞ്ഞ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയ ആദ്യത്തെ ലോകനേതാവ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുന്നതിന് ഈ വിജയം സഹായിക്കുമെന്ന് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.
ഇദ്ദേഹത്തിന് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹ, റഷ്യൻ ഭരണാധികാരി വ്ലാഡിമര്‍ പുടിൻ്, ചൈനീസ് പ്രസിഡന്‍റ് ജിന്‍പിങ്, അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷറഫ് ഘാനി, എന്നിവരും മോദിക്ക് അഭിനന്ദനവുമായി രംഗത്തെത്തി.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മോദിക്ക് അഭിനന്ദനം അറിയിച്ചു. ദക്ഷിണേഷ്യയിലെ സമാധാനം, വികസനം എന്നീ വിഷയങ്ങളില്‍ ഇന്ത്യയോടൊപ്പം ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.