ETV Bharat / briefs

സിഖ് വിരുദ്ധ കലാപവുമായി ബിജെപി: ഗുജറാത്ത് കലാപവുമായി കോൺഗ്രസ്

author img

By

Published : May 11, 2019, 1:41 PM IST

സിഖ് വിരുദ്ധ കലാപത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണത്തിന് ഗുജറാത്ത് കലാപം കൊണ്ട് മറുപടി പറഞ്ഞ് കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ്

Amarinder Singh

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് സിഖ് വിരുദ്ധകലാപത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്. " ഇതു പോലെ മോദിയുടെ പേര് ഗോധ്ര കലാപവുമായി ബന്ധപ്പെടുത്തിയാല്‍ എന്തു പറയും ? "- അമരീന്ദര്‍ ചോദിച്ചു. " പല നേതാക്കളും സിഖ് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും രാജീവ് ഗാന്ധിക്ക് ഇതില്‍ പങ്കുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല "- അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

സിഖ് കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പരാമര്‍ശത്തില്‍ വിയോജിച്ച അമരീന്ദര്‍, കലാപം ഏറ്റവും വലിയ ദുരന്തമായിരുന്നുവെന്നും കലാപത്തിന് ഇരയായവര്‍ക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. പഞ്ചാബിലെ ജനങ്ങള്‍ക്ക് യുദ്ധം വേണ്ടെന്നും പുല്‍വാമയും ബലാക്കോട്ടുമല്ല ജനങ്ങളുടെ പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 3000 ത്തോളം പേരായിരുന്നു കൊല്ലപ്പെട്ടത്.

Intro:Body:

https://www.ndtv.com/india-news/lok-sabha-election-2019-amarinder-singh-tells-pm-narendra-modi-what-if-someone-links-you-to-godhra-2035936

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.