ETV Bharat / briefs

'മലര്‍ന്ന് കിടന്ന് തുപ്പുന്നവര്‍'; ദിവാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി വി എസ് - ഫേസ്ബുക്ക് പോസ്റ്റ്

ഭരണ പരിഷ്കാര കമ്മീഷന്‍ പരാജയമാണെന്ന സി ദിവാകരന്‍റെ പ്രസ്താവനക്ക് ഫേസ്ബുക്കിലൂടെയാണ് വി എസ് മറുപടി നല്‍കിയത്.

വി എസ് അച്യുതാനന്ദൻ
author img

By

Published : May 19, 2019, 4:57 PM IST

തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷനെ വിമർശിച്ച സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവകാരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. ഭരണ പരിഷ്കാര കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭരണ പരിഷ്കാര കമ്മീഷൻ മൂന്ന് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ഘടക കക്ഷികളുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും വി എസ് വ്യക്തമാക്കി.

VS Achuthanandan  സി.ദിവാകരൻ  വി എസ് അച്യുതാനന്ദൻ  ഭരണ പരിഷ്കരണ കമ്മിഷൻ  ഫേസ്ബുക്ക് പോസ്റ്റ്  fb post
വി എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Intro:Body:

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.