തൃശ്ശൂർ: ആകാശം നിറയെ കരിമരുന്നിന്‍റെ വര്‍ണ വിസ്മയം തീര്‍ത്ത് തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്. ആകാംഷ പിന്നീട് ആവേശത്തിനും ആഹ്ളാദത്തിനും വഴിമാറി പൂരാവേശത്തിന് തിരികൊളുത്തി.പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്.ഇന്നലെ െവെകിട്ട് 7.49ന് തിരുവമ്പാടി വിഭാഗത്തിനായിരുന്നു ആദ്യ ഊഴം.തിരുവമ്പാടിയുടെ സാമ്പിൾ വാനിൽ അഗ്നിപ്പൂമരം തീർത്തു. പിന്നാലെ എട്ടരയോടെ പാറമേക്കാവും തിരികൊളുത്തി. തിരുവമ്പാടിക്ക് മറുപടിയെന്നോണം പാറമേക്കാവും മാനത്ത് പൂക്കളം വിരിയിച്ചു. എങ്ങും ആഹ്ളാദാരവങ്ങൾ... ഇരു വിഭാഗങ്ങളും കാത്തുവച്ച കരിമരുന്നിന്‍റെ വിസ്മയങ്ങൾ വാനിൽ ഒരുക്കുകയായിരുന്നു.
വർണ്ണങ്ങളുടെ ആറാട്ടായിരുന്നു പ്രധാനമായും വെടിക്കെട്ടിൽ നിറഞ്ഞു നിന്നത്. കനത്ത സുരക്ഷയിലായിരുന്നു വെടിക്കെട്ട്. സുപ്രീംകോടതിയിൽ പൂരത്തിന്‍റെ പ്രാധാന്യമറിയിച്ച് ഇളവോടെ വാങ്ങിയ അവകാശമായ ഓലപ്പടക്കത്തിൽ നിന്നും മേളത്തുടക്കത്തിനു സമാനമായി വെടിക്കെട്ട് കത്തിക്കയറി ഗുണ്ട്, അമിട്ട് എന്നിവ പൊട്ടിച്ചിതറിയ തീപ്പൂരം തൃശൂരിന്‍റെ പൂരമനസിൽ വർണ്ണങ്ങളാണ് തീർത്തത്. നിറങ്ങളിൽ പച്ചയും, നീലയും, വൈലറ്റും ഉണ്ടായിരുന്നില്ല. ചുവപ്പും, വെള്ളയും, മഞ്ഞയുമായിരുന്നു നിറക്കാഴ്ചകളൊരുക്കിയിരുന്നത്. എക്സ്േപ്ലാസീവ് വിഭാഗത്തിന്‍റെയും ജില്ലാ മജിസ്ട്രേട്ടുമാരുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ വെടിമരുന്നും വെടിക്കെട്ട് സാമഗ്രികളും പരിശോധിച്ചിരുന്നു.
ഉപയോഗിക്കുന്നവ നേരത്തെ തന്നെ ലാബിൽ നിന്നും പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. നിറങ്ങളിലെ ഭേദങ്ങൾക്കൊപ്പം പുകയടക്കമുള്ളവ ഇല്ലാത്തതും ഈ പൂരം വെടിക്കെട്ടിെല പ്രത്യേകതയാവും. സുരക്ഷയുടെ ഭാഗമായി സ്വരാജ് റൗണ്ടിൽ ഉച്ചയോടെ തന്നെ ഗതാഗതം നിയന്ത്രിച്ചിരുന്നു.വൈകുന്നേരത്തോടെ പൂർണ്ണമായും സുരക്ഷാ ക്രമീകരണങ്ങൾക്ക് വേണ്ടി പൊലീസ് നിയന്ത്രണത്തിലാക്കി. വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് വന്ന ഭക്തർക്കും നിർദ്ദേശങ്ങൾ നൽകി.
രാഗം തിയേറ്റർ മുതൽ നായ്ക്കനാൽ വരെയുള്ള ഭാഗത്ത് സ്വരാജ് റൗണ്ടിൽ നൂറ് മീറ്റർ മാറിയായിരുന്നു ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. തിരുവമ്പാടിക്കു വേണ്ടി കുണ്ടന്നൂര്‍ പി.എം.സജിയും പാറമേക്കാവിനു വേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് വെടിക്കെട്ടൊരുക്കിയത്. കണ്ണിലെ കൗതുകം മാഞ്ഞില്ലെങ്കിലും മതിവരാതെ, പൂരം പുലർച്ചയിലെ ഇരമ്പലിനെ പ്രതീക്ഷിച്ച് സാമ്പിളിനെത്തിയവർ പിരിഞ്ഞു. തൃശൂരിന് ഇനി പൂരമാണ്.........