ETV Bharat / briefs

പി.വി അന്‍വറിന്‍റെ അനധികൃത തടയണയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി

PV Anwar
author img

By

Published : May 17, 2019, 12:13 PM IST

Updated : May 17, 2019, 3:32 PM IST

മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കി കളയാൻ ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. അൻവറിന്റെ വാട്ടർ തീം പാർക്കിനോട് ചേർന്നുള്ള ബോട്ടിങ് സെന്ററിലേക്ക് വെള്ളം എത്തിക്കുന്നത് ഈ തടയണ വഴിയാണ്.

പി.വി അന്‍വറിന്‍റെ അനധികൃത തടയണയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു

പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ് പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരം അപകട സാധ്യത കൂടിയ പ്രദേശമാണ്. ഈ സാഹചര്യത്തിൽ പാർക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മുമ്പ് ഹൈക്കോടതി നൽകിയ സമയ പരിധിക്കുള്ളിൽ തടയണയിലെ വെള്ളം നീക്കിയിരുന്നില്ല.

Intro:Body:

https://www.ndtv.com/india-news/general-elections-2019-vehicles-of-bjp-leaders-mukul-roy-samki-bhattacharya-damaged-in-bengal-2038854

Conclusion:
Last Updated : May 17, 2019, 3:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.