ETV Bharat / briefs

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ല; മഴയും കടല്‍ക്ഷോഭവും തുടരും

വെരാവല്‍, പോര്‍ബന്ദര്‍, ദ്വാരക എന്നി പ്രദേശങ്ങളോട് ചേർന്ന് കാറ്റ് കടന്നുപോകും.

author img

By

Published : Jun 13, 2019, 8:23 AM IST

Updated : Jun 13, 2019, 9:10 AM IST

വായു ചുഴലിക്കാറ്റ്

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. വെരാവല്‍, പോര്‍ബന്ദര്‍, ദ്വാരക എന്നി പ്രദേശങ്ങളോട് ചേർന്ന് കാറ്റ് കടന്നുപോകും. ഗുജറാത്തില്‍ മഴയും കടല്‍ക്ഷോഭവും തുടരുമെന്നും മുന്നറിയിപ്പുണ്ട്. വായു വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചുഴലിക്കാറ്റ് തീരം തൊട്ടാല്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നാണ് നേരത്തേ മുന്നറിയിപ്പ് ലഭിച്ചിരുന്നത്.

മുന്‍കരുതലുകളുടെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ 35 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡ്, കരസേന, നാവികസേന, എയര്‍ഫോഴ്സ്, ബിഎസ്എഫ് തുടങ്ങിയവരോട് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തന സജ്ജമായി.

സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. എഴുപതിലധികം ട്രെയിനുകള്‍ റദ്ദാക്കി. വാര്‍ത്താവിനിമയം, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ദാമന്‍ ദിയു, ഗോവ എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Intro:പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭയിൽ തർക്കം. ഇൻഡോർ സ്റ്രേഡിയത്തിനായി പതിനാറ് കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. നഗരസഭയുടെ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിലാണ് തർക്കമുണ്ടായത്.Body:വികസനത്തിന് ഞങ്ങൾ എതിരല്ല. ജില്ലയുടെ വികസനത്തിന് എന്തിനും ഞങ്ങൾ ഒപ്പമുണ്ടാകുമെന്നും പക്ഷെ ഫണ്ടിന്റെ ഉറവിടത്തെ പറ്റി വ്യക്തമായ ധാരണ തരാൻ ഭരണപക്ഷത്തുള്ളവർക്ക് ബാധ്യതയുണ്ട്.  പതിനാറ് കോടിയുടെ രേഖ അടങ്ങിയ ഫയൽ ഹാജരാക്കണമെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

   എം.പി ഫണ്ട് പത്ത് കോടിയും  ബാക്കി കേന്ദ്ര ഫണ്ടാണെന്നു മറുപടി നൽകിയെങ്കിലും എം.പി വാക്കാൽ പറഞ്ഞിട്ടേയുള്ളുവെന്ന് ഭരണകക്ഷികൾ പറഞ്ഞു. വാക്കാൽ പറയുന്ന ഒന്നിനും സാധുതയില്ലെന്നും രേഖകളുണ്ടോയെന്നും വെറും പ്രതീക്ഷകൾ മാത്രമുള്ള ഫണ്ടാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. വെറും വായുവിലുള്ള ഫണ്ട് അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ പറഞ്ഞു.

എത്ര രൂപ ഇപ്പോഴുണ്ട് എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് അക്കൗണ്ടിൽ ആകെ ഇപ്പോൾ 1.80 കോടി മാത്രമേയുള്ളുവെന്നും എത്രയും വേഗം പണി ആരംഭിക്കും എന്നു മായിരുന്നു മറുപടി. എസ്റ്റിമേറ്റ് തയാറാക്കി അടുത്ത കൗൺസിലിൽ ഇത് പരിശോധിച്ച് ഫയൽ നൽകാമെന്നും ഭരണപക്ഷം ഉറപ്പ് നൽകി.

അതേ സമയം ഇൻഡോർ സ്റ്റേഡിയത്തിന്റെ രൂപരേഖ തയാറാക്കിയ ദേശായി ഏജൻസിയ്ക്ക് കമ്മീഷനായി നൽകേണ്ട തുകയുടെ പകുതിയിലേറെ കൊടുത്തു തീർത്തു. സാധാരണ പണി പൂർത്തിയാവുന്ന ഓരോ ഘട്ടത്തിലുമാണ് ഇത്ര ശതമാനം തുക ഏജൻസിയ്ക്ക് നൽകുന്നത് .ഇത് എന്തിനാണ് ഇങ്ങനെ നൽകിയതെന്ന് വ്യക്തമാക്കണമെന്നും എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ ചോദിച്ചു. അതിന് ഭരണകക്ഷികൾ വ്യക്തമായ ഉത്തരം നൽകിയില്ല.Conclusion:ഇ ടി വി ഭാരത്
പത്തനംതിട്ട
Last Updated : Jun 13, 2019, 9:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.