ദുബായ്: പശ്ചിമേഷ്യന്‍ തീരത്തേക്ക് സൈന്യത്തെ അയക്കാനുള്ള അമേരിക്കയുടെ തീരുമാനം അങ്ങേയറ്റം അപകടകരമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷെരീഫ്. മേഖലയിലെ യു എസ് സാന്നിധ്യം ആഗോള സമാധാനത്തിനും സുരക്ഷക്കും തന്നെ ഭീഷണിയാണെന്നും പ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഷെരീഫ് പറഞ്ഞു.
ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ പ്രതിരോധം ശക്തിപ്പെടുത്താന്‍ വേണ്ടി 1500 സൈനികരെ അമേരിക്ക കഴിഞ്ഞ ദിവസം പശ്ചിമേഷ്യന്‍ തീരത്ത് വിന്യസിച്ചിരുന്നു. ഗൾഫ് തീരത്ത് എണ്ണകപ്പലുകൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന സംശയത്തെ തുടര്‍ന്ന് അമേരിക്കയുടെ രണ്ട് യുദ്ധകപ്പലുകള്‍ നേരത്തെ തന്നെ ഗൾഫ് സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്നു. ഇറാൻ ഉയർത്തുന്ന ഭീഷണി ചെറുക്കുക മാത്രമാണ് സൈനികവിന്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് അമേരിക്കയുടെ വാദം.