ETV Bharat / briefs

തൃശൂരിൽ വൻ വ്യാജമദ്യ വേട്ട ; രണ്ടുപേർ അറസ്റ്റിൽ

author img

By

Published : May 4, 2021, 3:43 PM IST

ചിറക്കേകോട് സ്വദേശികളായ ജിതിൻ (31 ), ശ്രീജിത് (32) എന്നിവരെയാണ് തൃശൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എം. സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാജമദ്യം fake liquor തൃശൂർ വ്യാജമദ്യം Thrissur Thrissur fake liquor case വ്യാജമദ്യം തൃശൂർ തൃശൂർ എക്‌സൈസ് സംഘം thrissur excise
Two arrested in fake liquor case in Thrissur

തൃശൂർ: പാലക്കാട് -തൃശൂർ ഹൈവേയിൽ 85 കുപ്പി തമിഴ്‌നാട് വിദേശ മദ്യം കടത്തിയ രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. മദ്യം കൊണ്ടുവന്ന ആഡംബര കാറും പിടികൂടിയിട്ടുണ്ട്. ചിറക്കേകോട് സ്വദേശികളായ ജിതിൻ (31 ), ശ്രീജിത് (32) എന്നിവരെയാണ് തൃശൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എം. സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.

സർക്കിൾ ഓഫിസിൽ ലഭിച്ച രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മദ്യം കൊണ്ടു വന്നിരുന്ന സംഘം അഞ്ചിരട്ടി ലാഭത്തിനാണ് കേരളത്തിൽ മദ്യം വിറ്റിരുന്നത്.

ഇതിൽ നിന്നുള്ള പണം ഉപയോഗിച്ച് ക്വട്ടേഷൻ പ്രവർത്തനവും പലിശ ഇടപാടും നടത്തിയിരുന്നു. ഈ സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.