ETV Bharat / briefs

കുടിയേറ്റ പ്രശ്നം; മെക്സിക്കോയുമായി ട്രംപ് വാണിജ്യ യുദ്ധത്തിന്

മെക്സിക്കോയിൽ നിന്ന് അനധിക്യതമായി കുടിയേറ്റക്കാർ യുഎസിൽ കടക്കുന്നത് തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽ നിന്നുളള ഇറക്കുമതിക്ക് അഞ്ചു ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു

കുടിയേറ്റ പ്രശ്നം; മെക്സിക്കോയുമായി ട്രംപ് വാണിജ്യ യുദ്ധത്തിന്
author img

By

Published : Jun 1, 2019, 3:55 AM IST

വാഷിംഗ്ടൺ: അനധിക്യത കുടിയേറ്റം തടയുന്നതിന് മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയെ സമ്മർദത്തിലാക്കാൻ പുതിയ നീക്കം ആരംഭിച്ചു. മെക്സിക്കോയിൽ നിന്ന് അനധിക്യതമായി കുടിയേറ്റക്കാർ യുഎസിൽ കടക്കുന്നത് തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽ നിന്നുളള ഇറക്കുമതിക്ക് അഞ്ചു ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ജൂൺ പത്തു മുതൽ ഇത് പ്രാബല്യത്തിൽ വരും.ഓരോ മാസവും ചുങ്കം കൂട്ടിക്കൊണ്ട് വന്ന് 25 ശതമാനംവരെയാക്കാനാണ് പദ്ധതി. അനധിക്യത കുടിയേറ്റത്തിന് തടയിടാൻ മെക്സിക്കോ തയാറാകുന്നതു വരെ 25 ശതമാനം ചുങ്കം നിലവിലുണ്ടാകും.

Intro:വയനാട് ജില്ലയിൽ സർക്കാർ ഭൂമിയിലുള്ള ക്വാറിക്കും പ്രവർത്തനാനുമതി .പ്രശ്നത്തിൽ റവന്യൂവകുപ്പിൻ്റെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത് .കഴിഞ്ഞ പ്രളയത്തിനു ശേഷം ആറു ക്വാറികൾക്കാണ് ജില്ലയിൽ പ്രവർത്തനാനുമതിയുള്ളത്.

Body:ഇത് വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവിലുള്ള ശില ബ്രിക്സ് ആൻഡ് ഗ്രാനൈറ്റ്സ്. പഴയ സർവേ അനുസരിച്ച് 956ഏക്കർ 81 സെൻറ് ഭൂമി ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ 598 ഏക്കർ 62 സെൻറ് ഭൂമി പതിച്ചു നൽകി .ബാക്കിയുള്ള 358ഏക്കർ 19സെൻ്റ് റവന്യൂ ഭൂമി ക്വാറി ഉടമകൾ അടക്കം പലരും കയ്യേറി .ശില ക്വാറി റവന്യൂ ഭൂമി കൈയേറി ഖനനം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ജൂണിൽ സബ്കളക്ടർ കണ്ടെത്തിയിരുന്നു. റവന്യൂ ഭൂമി കൈയ്യേറി ഖനനം നടത്തിയതിന് ക്വാറി ഉടമ 12,15,108രൂപ പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ലാൻഡ് അസൈൻമെൻ്റ് പട്ടയങ്ങളാണ് ഇവിടെ വിതരണം ചെയ്തിട്ടുള്ളത് .ഇതനുസരിച്ച് ഈ സ്ഥലത്ത് വീട് വച്ചു താമസിക്കാനും കൃഷി ചെയ്യാനും മാത്രമേ സാധിക്കൂ. നിയമം കാറ്റിൽപറത്തിയാണ് ഇത്തരം സ്ഥലത്ത് ഖനനം നടക്കുന്നത്

Conclusion:പ്രശ്നത്തിൽ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും സ്ഥലം റീസർവെ ചെയ്ത് അളന്ന് തിട്ടപ്പെടുത്താനുള്ള നടപടികൾ ഇഴഞ്ഞാണ് നീങ്ങുന്നത്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.