ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് ആറ് താരങ്ങള്‍ കൂടി. കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ച മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹസ്‌നയ്ന്‍, ഷദാബ് ഖാന്‍ എന്നിവരാണ് ടീമിനൊപ്പം ചേര്‍ന്നത്.
രണ്ട് തവണ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നടത്തിയ പരിശോധനയിലും നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം പുനരാരംഭിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു. നേരത്തെ കഴിഞ്ഞ ആഴ്‌ച 31 അംഗ സംഘത്തെ ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അയച്ചിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്ഥാന്‍ ടീം യാത്ര ആരംഭിച്ചു
ജൂലായ് 30ന് പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് തുടക്കമാകും. മൂന്ന് വീതം ടെസ്റ്റും ടി-20യുമാണ് പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക. കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്.