ETV Bharat / briefs

ഇംഗ്ലണ്ട് പര്യടനം; പാക് ടീം പരമ്പര സ്വന്തമാക്കുമെന്ന് അക്തര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടെസ്റ്റും, ടി20യും കളിക്കും. പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ മത്സരം ജൂലൈ 30ന് ആരംഭിക്കും

ഇംഗ്ലണ്ട് പര്യടനം വാര്‍ത്ത ഷുഹൈബ് അക്തര്‍ വാര്‍ത്ത england tour news shoaib akhtar news
ഷുഹൈബ് അക്തര്‍
author img

By

Published : Jul 2, 2020, 6:54 PM IST

ഇസ്ലാമാബാദ്: ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്ന് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍. പാക് ടീം സമനിലക്കായി ശ്രമിക്കരുത്. ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കാനുള്ള ശേഷി നിലവിലെ പാകിസ്ഥാന്‍ ടീമിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും മത്സരത്തെ സമീപിച്ചാല്‍ വിജയം സ്വന്തമാക്കാനാകും. എല്ലാ താരങ്ങളും പരിശോധനയില്‍ കൊവിഡ് 19 നെഗറ്റിവെന്ന് തെളിയട്ടെ. പക്ഷെ അവരുടെ മനസ് പോസിറ്റീവ് ചിന്തകളാല്‍ നിറയണമെന്നും അക്തര്‍ ആശംസിച്ചു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കി കെട്ടുറപ്പുള്ള ടീമായി അസര്‍ അലിയും കൂട്ടരും മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.

കൊവിഡ് 19നെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രിക്കറ്റ് സ്തംഭിച്ച സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനം നടത്തുന്നത്. മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് പരമ്പരയുടെ ഭാഗമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ മത്സരം ജൂലൈ 30ന് ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.