ETV Bharat / briefs

ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവ് തൃശ്ശൂരില്‍ പിടിയില്‍ - thrissur

ഗുരുവായൂർ ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്

ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവ് തൃശ്ശൂരില്‍ പിടിയില്‍
author img

By

Published : Apr 17, 2019, 7:55 PM IST

തൃശ്ശൂര്‍: ട്രെയിനുകളിൽ സ്ഥിരമായി മോഷണം നടത്തുന്നയാളെ തൃശ്ശൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് തോപ്പിൽ തെരുവ് വീട്ടിൽ സെബാസ്റ്റ്യൻ എന്ന അഷറഫാണ് പിടിയിലായത്. ഗുരുവായൂർ ഇന്‍റർ സിറ്റി എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗ് മോഷ്ടിയ്ക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിവിധ ട്രെയിനുകളിൽ സഞ്ചരിച്ച് സ്ഥിരം മോഷണം നടത്തുന്ന പ്രതിക്ക് തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിൽ ആറ് മോഷണക്കേസുകളും, കൊല്ലം, കോഴിക്കോട് സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും കോട്ടയം ആർപിഎഫ്, നാഗർകോവിൽ ആർപിഎഫ് എന്നിവിടങ്ങളിൽ റെയിൽവേയുടെ ഇരുമ്പ് മോഷണം നടത്തിയതിന് രണ്ട് കേസുകളും നിലവിലുണ്ട്. പ്രതി അഞ്ചുവർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

Intro:Body:

ട്രെയിനുകളിൽ സ്ഥിരം മോഷണം നടത്തുന്നയാളെ തൃശ്ശൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ ഇൻറർ സിറ്റി എക്സ്പ്രസിൽ നിന്ന് യാത്രക്കാരന്റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗ് മോഷണം ചെയ്യാൻ ശ്രമിച്ച ചിറയിൻകീഴ് തോപ്പിൽ തെരുവ് വീട്ടിൽ റോബർട്ട് മകൻ സെബാസ്റ്റ്യൻ എന്ന അഷറഫിനെ തൃശ്ശൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.പ്രതി വിവിധ ട്രെയിനുകളിൽ സഞ്ചരിച്ച് സ്ഥിരം മോഷണം നടത്തുന്ന പ്രതിക്ക് തിരുവനന്തപുരം റെയിൽവേ പോലീസ് സ്റ്റേഷനിൽ 6 മോഷണക്കേസുകളും, കൊല്ലം റെയിൽവേ പോലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസും കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസും കോട്ടയം ആർപിഎഫ്, നാഗർകോവിൽ ആർപിഎഫ് എന്നിവിടങ്ങളിൽ റെയിൽവേയുടെ ഇരുമ്പ് മോഷണം നടത്തിയതിന് രണ്ട് കേസുകളും നിലവിലുണ്ട് . പ്രതി അഞ്ചുവർഷ കാലം ജയിൽ ശിക്ഷ അനുഭവിച്ച  ഇപ്പോൾ പുറത്തിറങ്ങിയതാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.