ETV Bharat / briefs

ശ്രീധരന്‍ പിള്ളക്കെതിരെ മന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് - അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള

ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദം കേരള വികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് പിഎസ് ശ്രീധരന്‍ പിള്ളയെന്ന് ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്, അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള
author img

By

Published : May 6, 2019, 10:02 AM IST

Updated : May 6, 2019, 12:01 PM IST

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ശ്രീധരൻ പിള്ള ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദം കേരള വികസനം അട്ടിമറിക്കാനുള്ള സുവർണാവസരം ആക്കുകയാണെന്ന് തോമസ് ഐസക് പറയുന്നു. ഫേസ് ബുക്കിലൂടെയാണ് തോമസ് ഐസക് ഇക്കാര്യങ്ങൾ പറഞ്ഞത്.

കേരളത്തിന്‍റെ ദേശീയപാത വികസനം അട്ടിമറിച്ച ശ്രീധരൻപിള്ളയെ നാടിന്‍റെ പൊതുശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ നിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിന്‍റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണമെന്നും തോമസ് ഐസക്.

  • " class="align-text-top noRightClick twitterSection" data="">

ഈ സർക്കാരിന്‍റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി ചെയ്യുന്നത്. കേരളത്തോടുള്ള മോദി സർക്കാരിന്‍റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നതെന്നും അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായ ശ്രീധരൻ പിള്ളയാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.

ഭൂമി ഏറ്റെടുക്കലെന്ന പ്രധാന വെല്ലുവിളിക്ക് മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിന്‍റെ ദേശീയപാതാവികസനം. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന നീക്കത്തെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി ഇല്ലതാക്കിയതെന്നും ഐസക് പറഞ്ഞു.

Intro:Body:

,ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ളയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് .കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

ഈ സർക്കാരിൻ്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻ്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത്  എന്നതിന് മറ്റൊരു തെളിവു കൂടിയാണ് ഇത്

 വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ,  എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു.  സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.   ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി ഇല്ലതാക്കിയതെന്നും ഐസക് പറഞ്ഞു.

Conclusion:
Last Updated : May 6, 2019, 12:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.