കണ്ണൂർ: തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഉച്ചഭക്ഷണം വിതരണ പദ്ധതി നടപ്പിലാക്കി.
ഹൃദയപൂര്‍വം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ നേരത്തെ തുടങ്ങിയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സുരേന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം. ഷാജര്‍ അധ്യക്ഷനായി. നേതാക്കളായ മനു തോമസ്, മുഹമ്മദ് അഫ്‌സല്‍, സരിന്‍ശശി, സക്കീര്‍ ഹുസൈന്‍, എ.കെ രമ്യ, കെ. ലയ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. എല്ലാ ദിവസവും ആശുപത്രി പരിസരത്ത് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. ദിവസേന ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുൾപ്പടെ നിരവധി പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.