കുവൈറ്റ് സിറ്റി:തൊഴിൽ നിയമവും താമസ നിയമവും ലംഘിച്ചതിന് പതിനായിരം വിദേശികളെ കുവേറ്റിൽ നിന്ന് നാടുകടത്തി. തിരിച്ച് രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ ഇവരുടെ വിരലടയാളം രേഖപ്പെടുത്തിയാണ് നാടുകടത്തിയത്. റംസാനിൽ പിടികൂടിയാൽ നാടുകടത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ താക്കീത് നൽകിയിട്ടും രാജ്യത്ത് യാചനയും അനധികൃത താമസവും വർദ്ധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തിപ്പെടുത്തിയത്.
പിടിക്കപ്പെട്ട പലരേയും നാടുകടത്തിയെന്നും ഒരാഴ്ചക്കുള്ളിൽ ബാക്കിയുള്ളവരേയും നാടു കടത്തുമെന്നും അധികൃതർ അറിയിച്ചു. അനധികൃത താമസക്കാരിൽ അധികവും ഇന്ത്യ, ബംഗ്ളാദേശ്, ശ്രീലങ്ക, ഫിലിപ്പീൻ, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പിടിയിലായ യാചകരില്‍ പലരും അറബ് വംശജരാണ്.