പുതിയ അപ്പ്ഡേഷനില്‍ അടിമുടി മാറ്റവുമായി പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടെലഗ്രാം. പുതിയ രൂപകല്‍പനയിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനുമാണ് പുതിയ അപ്‌ഡേറ്റിലെ സവിശേഷതകള്‍.
ചാറ്റ് ലിറ്റിലെ പേരുകള്‍ ഇടത് വശത്തേക്ക് സ്വൈപ്പ് ചെയ്താല്‍ നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക് പോകുകയും. ഈ ലിസ്റ്റിലേക്ക് പുതിയ സന്ദേശം വരുമ്പോള്‍ വീണ്ടും ഇവ ഓട്ടോമാറ്റിക് ആയി ചാറ്റ് ലിസ്റ്റിലേക്ക് എത്തും എന്നതാണ് അപ്ഡേഷന്‍ വഴി വന്ന പ്രധാന മാറ്റം. എന്നാല്‍ മ്യൂട്ട് ചെയ്ത ശേഷമാണ് ചാറ്റ് ആര്‍ക്കൈവ് ലിസ്റ്റിലേക്ക് ഇടുന്നതെങ്കില്‍ പുതിയ സന്ദേശം എത്തുന്നത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെയായിരിക്കും.
ചാറ്റുകളില്‍ ദീര്‍ഘനേരം അമര്‍ത്തിയാല്‍ ഒരേസമയം ഒന്നിലധികം ചാറ്റുകള്‍ സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് പിന്‍ ചെയ്യാനും, മ്യൂട്ട് ചെയ്യാനും ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും. ആപ്പിന്‍റെ ഐക്കണിലും മെനുവിലും ചെറിയ രീതിയിലുള്ള മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.