ETV Bharat / briefs

ആന്ധ്രാ ഗവര്‍ണറാകില്ല; വാര്‍ത്തകള്‍ നിഷേധിച്ച് സുഷമ സ്വരാജ് - fake news

കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍റെ ആശംസാ ട്വീറ്റിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് സുഷമ രംഗത്തെത്തിയത്

സുഷമ സ്വരാജ്
author img

By

Published : Jun 11, 2019, 7:59 AM IST

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ട്വീറ്റ്. വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. ഇതാകാം അഭ്യൂഹങ്ങള്‍ക്ക് കാരണമെന്നും സുഷമ വ്യക്തമാക്കി. നേരത്തേ ആന്ധ്രാ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന സുഷമക്ക് അഭിനന്ദനം അറിയിച്ച് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുഷമക്ക് ആശംസ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

നേരത്തെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയിലേക്കില്ലെന്ന് സുഷമ വ്യക്തമാക്കിയിരുന്നു. സുഷമക്കൊപ്പം മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലിയും ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായി എസ് ജയശങ്കറിനെയാണ് നിയമിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.