ഖാര്‍ത്തൂം: സൈന്യത്തിന്‍റെ വെടിവെപ്പില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം നിസഹകരണസമരത്തിന് ആഹ്വാനം ചെയ്ത് സുഡാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍. ഭരണം ജനങ്ങള്‍ക്ക‌് വിട്ടുനല്‍കി ജനാധിപത്യം പുനഃസ്ഥാപിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് പ്രക്ഷോഭകരുടെ തീരുമാനം.
സൈനികഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ 40 ലധികം പേരായിരുന്നു കൊല്ലപ്പെട്ടത്. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സുഡാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായമാവശ്യപ്പെട്ട് കൊണ്ട് സമരാനുകൂലികൾ എത്യോപ്യന്‍ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന് പിന്നാലെ സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിസഹകരണസമരം ഇന്ന് മുതല്‍ ആരംഭിക്കുമെന്നും സൈനികഭരണം അവസാനിപ്പിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്മാറുകയുള്ളൂവെന്നും പ്രക്ഷോഭകരുടെ സംഘടനയായ സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന്‍ അറിയിച്ചു.