ETV Bharat / briefs

ഉത്തര്‍പ്രദേശില്‍ കര്‍ശന ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി - Lucknow lockdown

ജൂലൈ 10ന് രാത്രി 10ന് ആരംഭിച്ച ലോക്ക് ഡൗണ്‍ ജൂലൈ 13 രാവിലെ 5 മണി വരെ തുടരും. നഗരങ്ങളി‍ല്‍ പൊലീസ് പരിശോധന ശക്തമാക്കി. മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്

up
up
author img

By

Published : Jul 11, 2020, 3:49 PM IST

ലക്നൗ: വർധിച്ചുവരുന്ന കൊവിഡ് -19 കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 50 മണിക്കൂറിലധികം കർശനമായ ലോക്ക് ഡൗൺ ഏർപ്പെടുത്തി. ഉത്തർപ്രദേശിലെ മിക്ക നഗരങ്ങളും ശനിയാഴ്ച വിജനമാണ്. ജൂലൈ 10ന് രാത്രി 10ന് ആരംഭിച്ച ലോക്ക് ഡൗണ്‍ ജൂലൈ 13 രാവിലെ 5 മണി വരെ തുടരും. നഗരങ്ങളി‍ല്‍ പൊലീസ് പരിശോധന ശക്തമാക്കി. മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. അവശ്യവസ്തുക്കളായ പാൽ, പഴങ്ങൾ, പച്ചക്കറികൾ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവുവെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്.

ദൈനംദിന ജോലികള്‍ക്കായി പുറത്തുപോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസിന് നല്‍കണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി പൊലീസ് സ്വീകരിക്കുന്നുണ്ട്. 'യോഗി ആദിത്യനാഥ് സർക്കാരിന്റെ നല്ല തീരുമാനമായിരുന്നു ഈ ലോക്ക് ഡോണ്‍. വൈറസ് നിയന്ത്രിക്കുന്നതിന് ഈ നടപടി അനിവാര്യമായിരുന്നു. പൊതുജനങ്ങളുടെ പ്രയോജനത്തിനായിട്ടാണ് ഇത് നടത്തുന്നത്. സർക്കാർ പരമാവധി ശ്രമിക്കുമ്പോൾ, ജനങ്ങളും വീടിനകത്ത് തന്നെ കഴിയണം' ഒരു പ്രദേശവാസി പറഞ്ഞു. ജനങ്ങളെല്ലാം 50 മണിക്കൂര്‍ ലോക്ക് ഡൗണിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 32,362 കേസുകൾ ഉത്തർപ്രദേശിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 21,127 പേർ സുഖം പ്രാപിക്കുകയും 862 പേർക്ക് പകർച്ചവ്യാധി മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.