ETV Bharat / briefs

സതാംപ്റ്റണ്‍ ടെസ്റ്റ്; ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു

author img

By

Published : Jul 11, 2020, 4:25 PM IST

നേരത്തെ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് 318 റണ്‍സെടുത്ത് പുറത്തായി. 114 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കരീബിയന്‍സിനുള്ളത്

southampton test news holder news സതാംപ്റ്റണ്‍ ടെസ്റ്റ് വാര്‍ത്ത ഹോള്‍ഡര്‍ വാര്‍ത്ത
സതാംപ്റ്റണ്‍ ടെസ്റ്റ്

സതാംപ്റ്റണ്‍: സതാംപ്റ്റണ്‍ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് പോരാട്ടം തുടരുന്നു. നാലാം ദിവസം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡോം സിബ്ലിയുമാണ് ക്രീസില്‍. അവസാനം വിവരം ലഭിക്കുമ്പോള്‍ ബേണ്‍സ് 29ഉം സിബ്ലി 16ഉം റണ്‍സെടുത്തു. വിക്കറ്റൊന്നും നഷ്‌ടമാകാതെ ഇംഗ്ലണ്ട് 46 റണ്‍സെടുത്തു.

318 റണ്‍സെടുത്ത് വിന്‍ഡീസ് ടീം കൂടാരം കയറിയതോടെയാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. അര്‍ദ്ധസെഞ്ച്വറിയോടെ 65 റണ്‍സെടുത്ത ഓപ്പണര്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയിറ്റ് കരീബിയന്‍സിന് മികച്ച തുടക്കം നല്‍കി. ബ്രാത്ത്‌വെയിറ്റിനെ പിന്തുടര്‍ന്ന മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്കും പിഴച്ചില്ല. ഏഴാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഷെയ്ന്‍ ഡൗറിച്ച് അര്‍ദ്ധസെഞ്ച്വറിയോടെ 61 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 47 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസ്, 39 റണ്‍സെടുത്ത ഷമ്ര ബ്രൂക്സ്, 28 റണ്‍സെടുത്ത കാംപെല്‍ തുടങ്ങിയവര്‍ മികച്ച പിന്തുണ നല്‍കി. ഡൗറിച്ചും റോസ്റ്റണ്‍ ചേസും ചേര്‍ന്ന് 81 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ഇംഗ്ലണ്ടിന് വേണ്ടി നായകന്‍ ബെന്‍ സ്റ്റോക്‌സ് നാലും പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. സ്പിന്നര്‍ ഡൊമിനിക് ബെസ് രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.സതാംപ്റ്റണില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 204 റണ്‍സെടുത്ത് പുറത്തായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.