ETV Bharat / briefs

സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ സന്ദര്‍ശിച്ച് അമിത് ഷായും അരവിന്ദ് കെജ്രിവാളും - 10,000 beds

വൈറസ് കേസുകൾ വർധിക്കുന്നതിനിടയിൽ ഡൽഹിയിൽ രാധ സോമി ബിയാസിന്റെ വസ്തുവിൽ നിർമിച്ച 12,50,000 ചതുരശ്ര അടി വിസ്തീർണമുള്ള കെയര്‍ സെന്ററില്‍ 10,000 കിടക്കകൾ സജ്ജീകരിക്കാനുള്ള സൗകര്യമുണ്ട്

amith
amith
author img

By

Published : Jun 27, 2020, 8:03 PM IST

ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയ ഛത്തർപൂരിലെ സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്‍റര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേര്‍ന്ന് സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച പ്രവർത്തനം ആരംഭിച്ച നിലവിൽ 2000 കിടക്കകളുള്ള സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍ററില്‍ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ആരോഗ്യപ്രവർത്തകരും ജീവനക്കാരായുണ്ട്. വൈറസ് കേസുകൾ വർധിക്കുന്നതിനിടയിൽ ഡൽഹിയിൽ രാധ സോമി ബിയാസിന്റെ വസ്തുവിൽ നിർമിച്ച 12,50,000 ചതുരശ്ര അടി വിസ്തീർണമുള്ള കെയര്‍ സെന്ററില്‍ 10,000 കിടക്കകൾ സജ്ജീകരിക്കാനുള്ള സൗകര്യമുണ്ട്.

കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി കരസേന, കാവൽ അതിർത്തി സേന എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് അമിത് ഷാ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ച ഷാ ഈ മാസം 26നകം ഈ സൗകര്യങ്ങൾ പ്രവർത്തനക്ഷമമാകുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അതിർത്തി കാവൽ സേനയും കേന്ദ്രസായുധ പൊലീസ് സേനയും ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാർ കെയര്‍ സെന്ററിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകും. രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 77204 കൊവിഡ് കേസുകളിൽ 27657 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 2492 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് കെയര്‍ സെന്ററാണ് ഛത്തപൂരിലേത്.

കൊവിഡ് ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുന്നതിനായി കെയർ സെന്ററിലെ ഒരു ഭാഗവും ലക്ഷണങ്ങളില്ലാതെ കൊവിഡ് പോസിറ്റീവായവരെ പാര്‍പ്പിക്കുന്നതിനായി മറ്റൊരു ഭാഗവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. 75ല്‍ അധികം ആംബുലന്‍സുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.