ETV Bharat / briefs

എസ്എഫ്ഐ പ്രതിഷേധം; യൂണിവേഴ്സിറ്റി പരീക്ഷ വൈകി

സിൻഡിക്കേറ്റ് തീരുമാനം ഉണ്ടായിട്ടും പുറത്താക്കിയ എസ്എഫ്ഐ പ്രവര്‍ത്തകരെ തിരിച്ചെടുക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

സിഎംഎസ് കോളേജിലെ വിദ്യാർഥികള്‍
author img

By

Published : Mar 19, 2019, 10:46 PM IST

എംജി സർവകലാശാലയുടെ രണ്ടാംവർഷ ഡിഗ്രി പരീക്ഷകള്‍ കോട്ടയം സിഎംഎസ് കോളജില്‍ ഒരു മണിക്കൂറോളം വൈകി. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്തതിനെതിരെ നടന്ന എസ്എഫ്ഐ പ്രതിഷേധമാണ് പരീക്ഷ വൈകിപ്പിച്ചത്.

റാഗിങ്ങിന് നേതൃത്വം നൽകി എന്ന് ചൂണ്ടിക്കാട്ടി സിഎംഎസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകരായിരുന്ന നീരജ്, ആശിഷ് എന്നിവരെ കോളജ് മാനേജ്മെന്‍റ് പുറത്താക്കിയിരുന്നു. എന്നാൽ വ്യാജ പരാതിയിലാണ് അച്ചടക്ക നടപടി എന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സർവകലാശാല സിൻഡിക്കേറ്റിന് പരാതി നൽകി. സമിതി നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും വിദ്യാർഥികളെ പുറത്താക്കാൻ പ്രിൻസിപ്പൽ നിയമവിരുദ്ധമായി ഇടപെട്ടെന്നുമായിരുന്നു കണ്ടെത്തല്‍. തുടർന്ന് ഇവരെ തിരിച്ചെടുക്കാനും പരീക്ഷ എഴുതാനും അനുമതി നൽകിക്കൊണ്ട് സിൻഡിക്കേറ്റ് ഉത്തരവിറക്കി. എന്നാൽ ഉത്തരവ് നടപ്പാക്കാൻ കോളജ് പ്രിൻസിപ്പൽ തയ്യാറായില്ല. തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സിഎംഎസ് കോളേജിലെ വിദ്യാർഥികള്‍

രണ്ട് വിദ്യാർഥികളും കോളേജിലെ സ്ഥിരം പ്രശ്നക്കാർ ആണെന്നാണ് പ്രിൻസിപ്പലിന്‍റെ വാദം. സിൻഡിക്കേറ്റ് വിധി രാഷ്ട്രീയ പ്രേരിതമാണെന്നും പ്രിൻസിപ്പൽ ആരോപിക്കുന്നു. തർക്കം മുറുകിയതോടെ രണ്ടാംവർഷ ഡിഗ്രി പരീക്ഷകൾ ഒരു മണിക്കൂറോളം വൈകി. സിൻഡിക്കേറ്റ് നടപടിക്കെതിരെ സർവകലാശാല ഗവേണിങ് കമ്മറ്റിയെ സമീപിച്ചിരിക്കുകയാണ് കോളജ് മാനേജ്മെന്‍റ്. ഹൈക്കോടതിയെ സമീപിക്കാൻ ആണ് എസ്എഫ്ഐയുടെ തീരുമാനം.

Intro:പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ച് എടുക്കുന്നതുമായി ബന്ധപ്പെട്ട് എംജി സർവകലാശാലയും കോളേജ് മാനേജ്മെൻറ് തമ്മിൽ തർക്കം. തർക്കം രൂക്ഷമായതോടെ എംജി സർവകലാശാല രണ്ടാംവർഷ ഡിഗ്രി പരീക്ഷകൾ ഒരു മണിക്കൂറോളം വൈകി. മാനേജ്മെൻറ് നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രതിഷേധവുമായി രംഗത്ത്.

Body:റാഗിങ്ങിന് നേതൃത്വം നൽകി എന്ന് ചൂണ്ടിക്കാട്ടി സിഎംഎസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ ആയിരുന്നു നീരജ് ,ആശിഷ് എന്നിവരെ സിഎംഎസ് കോളേജ് മാനേജ്മെൻറ് പുറത്താക്കിയിരുന്നു. വ്യാജ പരാതിയിലാണ് അച്ചടക്കനടപടി എന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സർവ്വകലാശാല സിൻഡിക്കേറ്റ് പരാതി നൽകി. സമിതി നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും വിദ്യാർത്ഥികളെ പുറത്താക്കാൻ പ്രിൻസിപ്പൽ നിയമവിരുദ്ധമായി ഇടപെട്ടതും കണ്ടെത്തി. പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കാനും പരീക്ഷ എഴുതാൻ അനുമതി നൽകിക്കൊണ്ട് സിൻഡിക്കേറ്റ് ഉത്തരവിറക്കി. എന്നാൽ ഉത്തരവ് നടപ്പാക്കാൻ കോളജ് പ്രിൻസിപ്പൽ തയ്യാറാകാത്ത ആയതോടെ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രംഗത്തെത്തി.

byt വിദ്യാർത്ഥികൾ

രണ്ടു വിദ്യാർഥികളും കോളേജിലെ സ്ഥിരം പ്രശ്നക്കാർ ആണെന്നാണ് പ്രിൻസിപ്പലിനെ വാദം. സിൻഡിക്കേറ്റ് വിധി രാഷ്ട്രീയ പ്രേരിതമാണെന്നും കോളേജ് പ്രിൻസിപ്പൽ ആരോപിക്കുന്നു.

byt കോളേജ് പ്രിൻസിപ്പൽ

തർക്കം മുറുകിയതോടെ രണ്ടാം വർഷ ഡിഗ്രി പരീക്ഷകൾ ഒരു മണിക്കൂറോളം വൈകി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് നടപടിക്കെതിരെ സർവ്വകലാശാല ഗവേണിങ് കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ് കോളേജ് മാനേജ്മെൻറ്. ഹൈക്കോടതിയെ സമീപിക്കാൻ ആണ് എസ്എഫ്ഐയുടെ തീരുമാനം.

Conclusion:ഇ ടി ടി വി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.