ETV Bharat / briefs

സീരി എ; കുതിപ്പ് തുടര്‍ന്ന് യുവന്‍റസ് - സീരി എ വാര്‍ത്ത

ജനോവക്കെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ജയം സ്വന്തമാക്കി.

serie a news juventus news സീരി എ വാര്‍ത്ത യുവന്‍റസ് വാര്‍ത്ത
ക്രിസ്റ്റ്യാനോ
author img

By

Published : Jul 1, 2020, 7:55 PM IST

റോം: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിന്‍റെ മുന്നേറ്റം തുടരുന്നു. കൊവിഡ് 19നെ അതിജീവിച്ച ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലും യുവന്‍റസ് വിജയിച്ചു. ജെനോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുവന്‍റസ് പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരം ആവേശകരമായി. 50-ാം മിനിട്ടില്‍ പൗലോ ഡിബാല യുവന്‍റസിന്‍റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. ആറ് മിനിട്ടുകള്‍ക്ക് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനോഹരമായ ലോങ്ങ് റേഞ്ചർ ജെനോവയുടെ വല കുലുക്കി. തുടര്‍ന്ന് 73-ാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റ യുവന്‍റസിന്‍റെ ഗോള്‍ പട്ടിക തികച്ചു. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം 76-ാം മിനിട്ടില്‍ ആന്ദ്രേയ പിനമൊണ്ടി ജെനോവയുടെ ആശ്വാസ ഗോള്‍ നേടി.

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാല് പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ 72 പോയിന്‍റുമായി യുവന്‍റസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 68 പോയിന്‍റുള്ള ലാസിയോ ആണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ലാസിയോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോറിനോയെ പരാജയപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.