വയനാട്: സംസ്ഥാനത്ത് ആദ്യമായി വയനാട്ടിൽ അരിവാൾ രോഗദിനാചരണം സംഘടിപ്പിച്ചു. കുടുംബശ്രീയും ആരോഗ്യ വകുപ്പും സിക്കിൾസെൽ പേഷ്യന്‍റ് അസോസിയേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ശരീരത്തിലെ ചുവന്ന രക്താണുക്കൾ ചുരുങ്ങി അരിവാൾ രൂപത്തിലെത്തി പെട്ടെന്ന് നശിക്കുന്നതാണ് അരിവാൾ രോഗം അഥവാ സിക്കിൾസെല്‍ അനീമിയ. സംസ്ഥാനത്ത് ഏറ്റവുമധികം അരിവാൾ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന വയനാട്ടില്‍ ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് 816 അരിവാൾ രോഗികളാണുള്ളത്. എന്നാൽ രണ്ടായിരത്തോളം രോഗികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗികൾക്ക് വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന ആരോഗ്യവകുപ്പിന്‍റെ വാഗ്‌ദാനമുണ്ടെങ്കിലും അത് വെറും പാഴ്‌വാക്ക് മാത്രമാണെന്നാണ് ആരോപണം. ഇത്തരം രോഗികൾക്കായി ആശുപത്രികളിൽ പ്രത്യേക ഡോക്‌ടറെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
അരിവാൾ രോഗദിനാചരണം സംഘടിപ്പിച്ചു
കുടുംബശ്രീയും ആരോഗ്യ വകുപ്പും സിക്കിൾസെൽ പേഷ്യന്‍റ് അസോസിയേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്
വയനാട്: സംസ്ഥാനത്ത് ആദ്യമായി വയനാട്ടിൽ അരിവാൾ രോഗദിനാചരണം സംഘടിപ്പിച്ചു. കുടുംബശ്രീയും ആരോഗ്യ വകുപ്പും സിക്കിൾസെൽ പേഷ്യന്‍റ് അസോസിയേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ശരീരത്തിലെ ചുവന്ന രക്താണുക്കൾ ചുരുങ്ങി അരിവാൾ രൂപത്തിലെത്തി പെട്ടെന്ന് നശിക്കുന്നതാണ് അരിവാൾ രോഗം അഥവാ സിക്കിൾസെല്‍ അനീമിയ. സംസ്ഥാനത്ത് ഏറ്റവുമധികം അരിവാൾ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന വയനാട്ടില്‍ ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് 816 അരിവാൾ രോഗികളാണുള്ളത്. എന്നാൽ രണ്ടായിരത്തോളം രോഗികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗികൾക്ക് വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന ആരോഗ്യവകുപ്പിന്‍റെ വാഗ്‌ദാനമുണ്ടെങ്കിലും അത് വെറും പാഴ്‌വാക്ക് മാത്രമാണെന്നാണ് ആരോപണം. ഇത്തരം രോഗികൾക്കായി ആശുപത്രികളിൽ പ്രത്യേക ഡോക്‌ടറെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
Body:ശരീരത്തിലെ ചുവന്ന രക്താണുക്കൾ ചുരുങ്ങി അരിവാൾ രൂപത്തിലെത്തി പെട്ടെന്ന് നശിക്കുന്നതാണ് അരിവാൾ രോഗം. സംസ്ഥാനത്ത് ഏറ്റവുമധികം അരിവാൾ രോഗികൾ ഉള്ളത് വയനാട്ടിലാണ്. ആരോഗ്യവകുപ്പിൻ്റെ കണക്കനുസരിച്ച് 816 അരിവാൾ രോഗികളാണ് ഇവിടെയുള്ളത് .എന്നാൽ രണ്ടായിരത്തോളം രോഗികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വയനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് അട്ടപ്പാടിയിൽ ആണ് .128 പേർ .ഇവർക്ക് disability കാർഡ് നൽകാമെന്ന് ആരോഗ്യവകുപ്പ് നേരത്തെ സമ്മതിച്ചത് ആണെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഇത്തരം രോഗികൾക്കായി ആശുപത്രികളിൽ പ്രത്യേക ഡോക്ടറെ നിയമിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു byte. സരസ്വതി സെക്രട്ടറി sickle cell അനീമിയ പേഷ്യൻ്റ് അസ്സോസിയേഷൻ
Conclusion:സംസ്ഥാനത്ത് മലപ്പുറം ജില്ലയിലും അരിവാൾ രോഗികളുണ്ട് .ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 28 രോഗികളാണ് ഇവിടെയുള്ളത്