മുംബൈ: മുംബൈ ഫിലിം സിറ്റി മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുംബൈയിലെത്തി നടൻ അക്ഷയ് കുമാറിനെയും സിനിമ മേഖലയിലെ മറ്റു ആളുകളേയും സന്ദർശിച്ചതിന് പിന്നാലെയാണ് സജ്ഞയ് റാവത്തിൻ്റെ പരാമർശം. ദക്ഷിണേന്ത്യയിലെ സിനിമ മേഖലയും വലുതാണ്. പഞ്ചാബിലും ബംഗാളിലും ഫിലിം സിറ്റികളുണ്ട്. അവിടെയൊക്കെ യോഗി നേരിട്ട് സന്ദർശനം നടത്തുമോ അതോ സന്ദർശനം മുംബൈയിൽ മാത്രമാണോയെന്നും റാവത്ത് ചോദിച്ചു.
അക്ഷയ് കുമാറുമായുള്ള ചർച്ചയിൽ യുപിയിൽ സിനിമ ചിത്രീകരണം നടത്തുന്നതിലുള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തതായി യുപി പിആർ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.
യുപിയിലെ ഫിലിം സിറ്റി വരുന്നതുമായി ബന്ധപ്പെട്ട് ബോളിവുഡ് ചലച്ചിത്ര പ്രവർത്തകരുമായി യോഗി ആദിത്യനാഥ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ബോളിവുഡ് നിർമാതാവ് രാഹുൽ മിത്ര നേരത്തെ അറിയിച്ചിരുന്നു.
സെപ്റ്റംബറിൽ നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കാനുള്ള ആഗ്രഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവതരിപ്പിച്ചിരുന്നു. സിനിമ ചിത്രീകരണത്തിനായി സംസ്ഥാനത്തേക്ക് ചലച്ചിത്ര മേഖലയിലെ പ്രവർത്തകരെ ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു.
യോഗി ആദിത്യനാഥിൻ്റെ മുംബൈ സന്ദർശനം; പരിഹസിച്ച് ശിവസേന - ശിവ സേന
പഞ്ചാബിലും ബംഗാളിലും ഫിലിം സിറ്റികളുണ്ടെന്നും അവിടെയൊക്കെ യോഗി നേരിട്ട് സന്ദർശനം നടത്തുമോയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു.