ETV Bharat / briefs

കൊലപാതക കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ - aryanad

ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ ഡി ഷാജഹാന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

thiruvananthapuram
author img

By

Published : May 8, 2019, 2:31 PM IST

Updated : May 8, 2019, 8:18 PM IST

തിരുവനന്തപുരം: കൊലപാതക കേസിലെ പ്രതി ഉൾപ്പടെയുള്ളവര്‍ കഞ്ചാവുമായി പിടിയില്‍. ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ ഡി ഷാജഹാന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉഴമലയ്ക്കൽ എലിയാവൂർ വേങ്കോട് ലക്ഷംവീട് കോളനിയിൽ കഞ്ചാവ് അനി എന്ന അനിൽകുമാര്‍ (44) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒന്നര കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ കേസിലും കൊലപാതക കേസിലും പ്രതിയായ ഇയാളെ കഴിഞ്ഞ രണ്ട് മാസമായി എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊലപാതക കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

കാട്ടാക്കട കൊണ്ണിയൂര്‍ ഷെറീന മൻസിലിൽ ഷറഫുദീനെ കഞ്ചാവ് ചില്ലറ വില്പനയ്ക്കിടെ പിടികൂടി. കഞ്ചാവ് കേസില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്. പ്രിവന്‍റീവ് ഓഫീസർമാരായ എ ഷിഹാബുദീൻ, മോനി രാജേഷ്, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബ്ലസൻ സത്യൻ, സുജിത്, അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.

കഞ്ചാവുമായി കൊലപാതക കേസിലെ പ്രതി ഉൾപ്പടെ പിടിയിൽ

ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ ഡി ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കൊലപാത കേസിലെ പ്രതി ഉൾപ്പടെ കഞ്ചാവുമായി പിടിയിലായതു. ഉഴമലയ്ക്കൽ എലിയാവൂർ വേങ്കോട് ലക്ഷംവീട് കോളനിയിൽ കഞ്ചാവ് അനി എന്ന അനിൽകുമാർ 44 നെ 1.150 ഗ്രാം കഞ്ചാവുമായി പിടിയിലായി.മുൻപ് കഞ്ചാവ് കേസിലും കൊലപാതക കേസിലും ഇയാൾ പ്രതിയാണെന്നും കഴിഞ്ഞ രണ്ടു മാസമായി നടത്തിയ നിരീക്ഷണത്തിലാണ് ഇയാളെ അതിസാഹസികമായി  ഇപ്പോൾ പിടികൂടിയത് എന്നും എക്സൈസ് ഇൻസ്‌പെക്ടർ എ പി ഷാജഹാൻ പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
      അതേ സമയം കാട്ടാക്കട കൊണ്ണിയൂർ ഉണ്ടപാറ കുഞ്ചുവീട്ടിൽ കോണം  ഷെറീന മൻസിലിൽ ഷറഫുദ്ധീൻ 36 നെ കഞ്ചാവ് ചില്ലറ വില്പനയ്ക്കിടെ പിടികൂടുകയായിരുന്നു.   കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇയാൾ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തി വരികയായിരുന്നു. ഇതിനിടെ മൂന്നു തവണ മാത്രമാണ് ഇയാൾ പിടിയിലായിട്ടുള്ളത്. പ്രിവന്റീവ് ഓഫീസർമാരായ  എ ഷിഹാബിദീൻ, മോനി രാജേഷ്, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബ്ലസൻ സത്യൻ, സുജിത്, അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.

Sent from my Samsung Galaxy smartphone.
Last Updated : May 8, 2019, 8:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.