ETV Bharat / briefs

ബാങ്കിന്‍റെ ജപ്തി ഭീഷണിയില്‍ നിന്ന് പ്രതികളിലേക്ക് വഴി തുറന്നത് ആത്മഹത്യാ കുറിപ്പ്

ഭര്‍ത്താവിനേയും ബന്ധുക്കളേയും കുറ്റപ്പെടുത്തുന്ന മരണക്കുറിപ്പ് കണ്ടെടുത്തതോടെ ജപ്തി നടപടിയെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം ബന്ധുക്കളിലേക്ക് നീളുകയായിരുന്നു.

നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ മരണക്കുറിപ്പ് വഴികാട്ടിയത് ബന്ധുക്കളിലേക്ക്
author img

By

Published : May 15, 2019, 9:49 PM IST

തിരുവനന്തപുരം: വായ്പ തിരിച്ചടക്കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് നെയ്യാറ്റിന്‍കരയില്‍ ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്. തിരിച്ചടവിന് ബാങ്ക് അധികൃതര്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നതായി ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയും ആരോപിച്ചതോടെ ഇരുവരുടേയും മരണത്തിന് പിന്നില്‍ ബാങ്കിന്‍റെ സമ്മര്‍ദമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്നും ഭവന വായ്പയായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ എടുത്തിരുന്നത്. പലിശ സഹിതം ഇപ്പോള്‍ ആറുലക്ഷത്തി എണ്‍പതിനായിരം രൂപയായി. വിദേശത്തെ ജോലി ഭര്‍ത്താവിന് നഷ്ടമായതോടെ കുടുംബം സമ്മര്‍ദത്തിലായിരുന്നു. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തിരിച്ചടവ് മുടങ്ങിയതോടെ കോടതിയില്‍ കേസ് കൊടുത്തിരുന്നു.

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഭാര്യയും മകളും കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നെന്നും തിരിച്ചടവിനുള്ള രേഖയില്‍ കക്ഷിയല്ലാത്ത മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്നും ചന്ദ്രന്‍ ആരോപിച്ചു. ബാങ്കില്‍ നിന്ന് നിരന്തരം വിളികള്‍ വന്നിരുന്നതായി ചന്ദ്രന്‍റെ അമ്മയും പറഞ്ഞു. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തി നടപടികളുമായി മുന്നോട്ട് പോയെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ ബാങ്കിനെതിരെ രോഷമുയര്‍ന്നു. ഇവരുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ ബാങ്ക് അധികൃതര്‍ കുടുബത്തിന് വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കിയിരുന്നതായും വ്യക്തമാക്കി. കുടുംബത്തെ സമ്മര്‍ദത്തിലാക്കിയിട്ടില്ലെന്നും ഇനിയും ഇളവ് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. എന്നാല്‍ ചന്ദ്രന്‍റെ ആരോപണം ശരിവെച്ച അന്വേഷണ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ നല്‍കിയത്. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് അനാവശ്യ തിടുക്കമുണ്ടായെന്ന് കലക്ടറും സ്ഥിരീകരിച്ചതോടെ ബാങ്കിനെതിരെ ജനരോഷം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ആക്രമിച്ച് ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ശാസ്ത്രീയ പരിശോധന വരെ കാത്തിരിക്കണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്.

ആത്മഹത്യക്ക് പിന്നാലെ സീല്‍ ചെയ്ത വീട്ടില്‍ ഫോറന്‍സിക് വിദഗ്ദരെത്തി തെളിവുകള്‍ ശേഖരിച്ചു. ഇതിന് പിന്നാലെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ജപ്തി ഭീഷണിയെ ചുറ്റിപ്പറ്റി നടന്ന പൊലീസ് അന്വേഷണം കുടുംബ പ്രശ്നങ്ങളിലേക്ക് വഴിമാറി. ഭര്‍ത്താവിനേയും അമ്മയേയും അഭിഭാഷക കമ്മീഷനേയും കുറ്റപ്പെടുത്തുന്ന മൂന്നു പേജുള്ള കുറിപ്പ് ആത്മഹത്യ ചെയ്ത മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. ജപ്തി നോട്ടീസ് ലഭിച്ചിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും വായ്പ തിരിച്ചടക്കാനായി വസ്തു വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിന്‍റെ അമ്മ കൃഷ്ണമ്മ തടസം നിന്നെന്നും കുറിപ്പില്‍ പറയുന്നു. മെയ് 14 ന് തുക തിരിച്ചടക്കണമെന്ന് അഭിഭാഷക കമ്മീഷന്‍ എഴുതി വാങ്ങിയതായും ഇടപാടില്‍ കക്ഷിയല്ലാത്ത മകളെ കൊണ്ട് ഒപ്പിടുവിപ്പിച്ചെന്നും കുറ്റപ്പെടുത്തുന്നു. തന്നെയും മകളേയും കുറിച്ച് അപവാദം പ്രചരിപ്പിച്ചതായും സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നെന്നും ലേഖ കുറിപ്പില്‍ വ്യക്തമാക്കുന്നു. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും ചന്ദ്രന്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചെന്നും കുറിപ്പില്‍ ആരോപിച്ചു.

മരണക്കുറിപ്പ് പുറത്ത് വന്നതോടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചന്ദ്രന്‍ നിഷേധിച്ചു. താന്‍ മന്ത്രവാദം നടത്തിയിട്ടില്ലെന്നും ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ തന്‍റെ അമ്മയും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. പിന്നാലെ ചന്ദ്രനേയും അമ്മ കൃഷ്ണമ്മയേയും ബന്ധുക്കളായ ശാന്ത, കാശിനാഥന്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ലേഖയുടേയും വൈഷ്ണവിയുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചെങ്കിലും ഇരുവരുടേയും മരണത്തിലെ ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല.

വീട് വയ്ക്കാൻ എടുത്ത വായ്പാതുക തിരിച്ചടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്തു.

ബാങ്കിൻറെ ഭീഷണി പരാമർശിക്കാതെ യുള്ള മരണപ്പെട്ട ലേഖയുടെയും മകൾ വൈഷ്ണവി യുടെയും  ആത്മഹത്യാക്കുറിപ്പിൽ  ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തരമായ ശല്യമാണ്  തങ്ങൾ ജീവനൊടുക്കുന്നുവെന്ന് പരാമർശിച്ചതോടെ വിഷയങ്ങൾ തകിടം മറിയുകയായിരുന്നു.

തുടർന്ന് ലേഖയുടെ ഭർത്താവ് ചന്ദ്രനെയും ചന്ദ്രൻറെ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത ഇവരുടെ ഭർത്താവ് കാശിനാഥൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ രാവിലെ വീട്ടിലെത്തിയ ഫോറൻസിക് സംഘമാണ്
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.
വസ്തു തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും, വായ്പാ തുക തിരിച്ചടക്കാൻ താൽപര്യമില്ലാത്ത ചന്ദ്രൻ മന്ത്രവാദത്തിന്റ പുറകിൽ ലാണ് എന്നും കത്തിൽ സൂചിപ്പിക്കുന്നു. ഇതിനൊക്കെ പിന്നിൽ

ചന്ദ്രൻ , കൃഷ്ണമ്മ,  ശാന്ത, കാശിനാഥൻ എന്നിവര്‍ക്കെതിരെയാണ് കുറിപ്പിൽ സൂചിപ്പിക്കുന്നു മാത്രമല്ല വീട് കൽപ്പനയുടെ പേരിൽ   വാക്കേറ്റവും പീഡനവും പതിവായിരുന്നു തായും,
കടം തീര്‍ക്കാര്‍ ഭര്‍ത്താവ് താല്‍പര്യമെടുക്കുന്നില്ലെന്നു മാത്രമല്ല കടബാധ്യതകളുടെ പേരില്‍ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും കത്തില്‍ പറയുന്നു.

മന്ത്രവാദത്തിനും പൂജയ്ക്കും ആയി ഒരുക്കിയിട്ടുള്ള പ്രത്യേക ഇടം വീടിൻറെ പുറകിലാണ് കണ്ടെത്തിയത്.

കോട്ടൂരിൽ നിന്നെത്തുന്ന മന്ത്രവാദിക്ക് പുറമെ കൃഷ്ണമ്മയും ചന്ദ്രനും ഇവിടെ പൂജ നടത്താറുണ്ട് . ഇവിടെ ലോട്ടറി ടിക്കറ്റ് വച്ച് പൂജ നടത്തുന്നതും പതിവായിരുന്നു തായി പോലീസ് കണ്ടെത്തി .

ബാങ്ക് ഭീഷണിയിലാണ് അമ്മയും മകളും മരണപ്പെട്ടതും മാനേജരെയും അനുബന്ധ ഉദ്യോഗസ്ഥരെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ രാവിലെ നെയ്യാറ്റിൻകര  കാനറാ ബാങ്കിലേക്കും ദേശീയപാത യിലേക്കും ഉപരോധം സംഘടിപ്പിച്ചിരുന്നു. ഉപരോധങ്ങൾ അക്രമ സ്വഭാവത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ എത്തിയപ്പോഴേക്കുമാണ് ആത്മഹത്യാക്കുറിപ്പ് ലഭിക്കുന്നത്. ഇതോടുകൂടി സമരാവേശങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ സംഭവം നടന്ന ഇന്നലെ പോലീസ് നടത്തിയ പരിശോധനയിൽ ചുവരിൽ പഠിപ്പിച്ചിരുന്ന ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയില്ല എന്നു പറയുന്ന വാദം സംശയത്തിന് ഇട വരുന്നതായും ആക്ഷേപമുണ്ട് .
സംഭവത്തിനു ശേഷം പോലീസ് വീട് പൂട്ടിയിരുന്നു. രാവിലെ ഫോറൻസിക് വിദഗ്ധരു മായി എത്തിയാണ് ഇവ കണ്ടെടുത്തത് പൊതുജനത്തിന് മുന്നിൽ സമർപ്പിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട 'വൈഷ്ണവി'യില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യും തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ട വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. രാവിലെ തന്നെ എന്നെ മൃതദേഹപരിശോധന ഉൾപ്പെടെ നടത്തി തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ  കോളേജിൽ വച്ചാണ് ലേഖ മരണപ്പെട്ടത് ഇരുവരുടെയും മൃതദേഹം ഉച്ചതിരിഞ്ഞ്  വീട്ടുവളപ്പിൽ എത്തിക്കുകയായിരുന്നു. വൈഷ്ണവിയുടെ സഹപാഠികൾ ഉൾപ്പെടെ ഗ്രാമം നിറകണ്ണുകളോടെയാണ്  അമ്മയുടെയും മകളുടെയും ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയത്.

അറസ്റ്റിലായി നരുവാമൂട് സ്റ്റേഷനിലായിരുന്നു ചന്ദ്രനെ മൃതശരീരങ്ങൾ കാണിക്കാൻ പോലീസ് അവസരമൊരുക്കി. ഈ സമയം നാട്ടുകരിൽ ചിലർ പ്രകോപിതരായെങ്കിലും നേതാക്കളുടെ ഇടപെടൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല.തുടർന്ന് മാരായമുട്ടം സ്റ്റേഷനിലേക്ക് കൊണ്ടു പോയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. വൈകിട്ടോടെ ഇവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.