ETV Bharat / briefs

സിഡ്കോ മുന്‍ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി - സിഡ്കോ

സജി ബഷീര്‍ ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍.

സജി
author img

By

Published : Apr 28, 2019, 12:37 PM IST

അഴിമതി കേസിൽ സിഡ്കോ മുന്‍ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നല്‍കി. വ്യവസായ വകുപ്പാണ് അനുമതി നൽകിയത്. സജി ബഷീറിനെ കൂടാതെ ഡെപ്യൂട്ടി മാനേജർ അജിത് ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്.

മേനംകുളത്ത് ടെലികോം സിറ്റി സ്ഥാപിക്കാനുള്ള ഭൂമിയിൽ നിന്ന് മണൽ നീക്കം ചെയ്യാനുള്ള ചുമതല സിഡ്കോയ്ക്കായിരുന്നു. അന്ന് സിഡ്കോ എംഡി ആയിരുന്ന സജി ബഷീർ മണൽ നീക്കം ചെയ്യുന്നതിന് കരാര്‍ നല്‍കിയവരുമായി ചേര്‍ന്ന് സർക്കാർ ഖജനാവിന് 11 കോടി 38 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിഎസ് സർക്കാരിന്‍റെ കാലത്ത് നടന്ന സംഭവത്തിൽ ഏറെ വൈകിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന സജി ബഷീറിനെതിരെ ആദ്യമായാണ് ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

Intro:അഴിമതി കേസിൽ മുൻ സിഡ്കോ എംഡി
സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. വ്യവസായ വകുപ്പാണ് അനുമതി നൽകിയത്. സജി ബഷീറിനെ കൂടാതെ ഡെപ്യൂട്ടി മാനേജർ അജിത് ഉൾപ്പെടെ ആറു പേരാണ് കേസിൽ പ്രതികൾ.

Body:vo

മേനംകുളത്ത് ടെലികോം സിറ്റി സ്ഥാപിക്കാനുള്ള ഭൂമിയിൽനിന്ന് മണൽ നീക്കം ചെയ്യാനുള്ള ചുമതല സിഡ്കോയ്ക്ക് ആയിരുന്നു. അന്ന് സിഡ്കോ
എം ഡി ആയിരുന്ന സജി ബഷീർ മണൽ കടത്തുന്ന കരാറുകാരുമായി ഒത്തുകളിച്ചതായി ആയി വിജിലൻസ് കണ്ടെത്തിയിരുന്നു. സർക്കാർ ഖജനാവിൽ എത്തേണ്ട 11 കോടി 38 ലക്ഷം രൂപ ഇതുവഴി നഷ്ടമായതായും വിജിലൻസ് കണ്ടെത്തിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇതിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കും.

Conclusion:വിഎസ് സർക്കാരിൻറെ കാലത്തുനടന്ന സംഭവത്തിൽ ഏറെ വൈകിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്ന സജി ബഷീറിനെതിരെ ആദ്യമായാണ് ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.