ETV Bharat / briefs

ഡല്‍ഹിയില്‍ ഒറ്റ ദിവസം കൊണ്ട് കൊവിഡ് സ്ഥിരീകരിച്ചത് 2224 പേര്‍ക്ക് - delhi covid

ഇത് മൂന്നാമത്തെ ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിന് മുകളില്‍ ഉയരുന്നത്

delhi
delhi
author img

By

Published : Jun 14, 2020, 10:31 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒറ്റ ദിവസം കൊണ്ട് കൊവിഡ് സ്ഥിരീകരിച്ചത് 2224 പേര്‍ക്ക്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41182 ആയി. മരണസംഖ്യ 1327 ആയി. ഇത് മൂന്നാമത്തെ ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിന് മുകളില്‍ ഉയരുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്നത് 2137 ആയിരുന്നു. ജൂണ്‍ 12നാണ് ഈ ഉയര്‍ന്ന സംഖ്യ രേഖപ്പെടുത്തിയത്. 56 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.