എറണാകുളം: കാലപ്പഴക്കത്തിൽ തകർന്ന പുതുപ്പാടി - ഊന്നുകൽ റോഡിൽ പാലം അപകടത്തിൽ. പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി യാത്രക്കാരും നാട്ടുകാരും രംഗത്ത്. പൊതുമരാമത്ത് വകുപ്പ് പോത്താനിക്കാട് റോഡ് സെക്ഷന്‍റെ കീഴിൽ വരുന്ന ഭാഗത്താണ് അപകടത്തിലായ പാലം സ്ഥിതി ചെയ്യുന്നത്.
അപ്രോച് റോഡ് തകർന്നും കൈവരികൾ അപകടത്തിൽ തകർന്നും, കാലപ്പഴക്കം മൂലം കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീണും കൊണ്ടിരിക്കുന്ന ഈ പാലത്തിലൂടെ ഭാര വണ്ടികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പുതിയ പാലത്തിന്‍റെ നിർമാണം എത്രയും വേഗം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.