ETV Bharat / briefs

കളമശ്ശേരിയില്‍ ഇന്ന് റീപോളിങ്

925 വോട്ടര്‍മാരുള്ള ബൂത്തില്‍ വോട്ട് ചെയ്തത് 715 പേര്‍.  മോക്ക് പോളിലെ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണ് അധികം വോട്ട് രേഖപ്പെടുത്താന്‍ കാരണം

റീപോളിംഗ്
author img

By

Published : Apr 30, 2019, 8:08 AM IST

കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റീപോളിംഗ് നടക്കും. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത് . രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ബൂത്തിൽ പോൾ ചെയ്തതിതിനേക്കാൾ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് ഉത്തരവിട്ടത്. 925 വോട്ടർമാരുള്ള ബൂത്തിൽ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്. മോക്ക് പോളിംഗിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതോടെയാണ് ഇവിഎമ്മിൽ അധിക വോട്ട് കണ്ടെത്തിയത്. തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. ആലുവ തഹസിൽദാറാണ് പ്രിസൈഡിംഗ് ഓഫീസർ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല.

Intro:Body:

എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിലെ  ഇന്ന് റിപോളിംഗ് നടക്കും. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 

ബൂത്തിൽ പോൾ ചെയ്തതിതിനേക്കാൾ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗിന് ഉത്തരവിട്ടത്. 925 വോട്ടർമാരുള്ള ബൂത്തിൽ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്. 

മോക്ക് പോളിംഗിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിംഗ് തുടങ്ങും മുമ്പ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതോടെയാണ് ഇവിഎമ്മിൽ അധിക വോട്ട് കണ്ടെത്തിയത്. തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. 

ആലുവ തഹസിൽദാറാണ് പ്രിസൈഡിംഗ് ഓഫീസർ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.