ETV Bharat / briefs

അനധികൃത റേഷന്‍കാര്‍ഡ് പിടിച്ചെടുക്കാന്‍ വീടുകളില്‍ പരിശോധന

കാർഡുകളുടെ ഉടമകൾ അനർഹമായി കൈപ്പറ്റിയ റേഷൻ വിഹിതത്തിന്‍റെ മാർക്കറ്റ് വില കണക്കാക്കി നിയമനടപടികൾ സ്വീകരിക്കും

റേഷൻകാർഡുകൾ
author img

By

Published : Jun 19, 2019, 10:40 PM IST

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ അനധികൃതമായി കൈവശം വെച്ചിരുന്ന റേഷൻകാർഡുകൾ പിടിച്ചെടുത്തു. റേഷനിങ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധനയിലാണ് കാർഡുകൾ കണ്ടെടുത്തത്. അനർഹമായി കൈവശം വെച്ചിരിക്കുന്ന കാർഡുകൾ കണ്ടെത്താൻ വീടുകൾതോറും നടത്തിയ പരിശോധനയിൽ 12 മുൻഗണനാ കാർഡുകളും, ഒരു എ.എ.വൈ കാർഡും ഉൾപ്പെടെ 13 കാർഡുകൾ പിടിച്ചെടുത്തു. 1955ലെ ഇ.സി. ആക്ട് വകുപ്പ് 7 പ്രകാരം പിടിച്ചെടുത്ത കാർഡുകളുടെ ഉടമകൾ അനർഹമായി കൈപ്പറ്റിയ റേഷൻ വിഹിതത്തിന്‍റെ മാർക്കറ്റ് വില കണക്കാക്കി നിയമനടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും താലൂക്കിൽ മുഴുവൻ അനർഹരെയും കണ്ടെത്തി പിഴ ഈടാക്കുന്നതും, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസർ ബി പത്മകുമാർ അറിയിച്ചു.

വീടുകൾ തോറും നടത്തിയ പരിശോധനയിൽ
13 റേഷൻകാർഡുകൾ പിടിച്ചെടുത്തു

ആലപ്പുഴ : അമ്പലപ്പുഴ താലൂക്കിൽ അനർഹമായി കൈവശം വച്ചിട്ടുള്ള മുൻഗണനാ, എ.എ.വൈ കാർഡുടമകളെ  കണ്ടെത്തി  നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി  അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ വീടുകൾതോറും  നടത്തിയ പരിശോധനയിൽ അനർഹമായി  കൈവശം വച്ച 12 മുൻഗണനാ കാർഡുകളും, ഒരു എ.എ.വൈ കാർഡും  ഉൾപ്പെടെ 13 കാർഡുകൾ കാർഡുടമകളിൽ നിന്നും പിടിച്ചെടുത്തു. 1955ലെ ഇ.സി. ആക്ട് വകുപ്പ് 7 പ്രകാരം പിടിച്ചെടുത്ത കാർഡുടമകളിൽ നിന്നും നാളിതുവരെ അനർഹമായി കൈപ്പറ്റിയ റേഷൻ വിഹിതത്തിന്റെ മാർക്കറ്റ് വിലയും, പിഴയും ഈടാക്കുന്നതും മറ്റു നിയമനടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും താലൂക്കിൽ മുഴുവൻ അനർഹരെയും കണ്ടെത്തി പിഴ ഈടാക്കുന്നതും, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന്  അമ്പലപ്പുഴ താലൂക്ക്  സപ്ലൈ ആഫീസർ ബി പത്മകുമാർ അറിയിച്ചു. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ കെ.മിനിമോളുടെയും എസ് ഗീതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചത്.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.