ETV Bharat / briefs

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

രാഹുല്‍ഗാന്ധിക്കൊപ്പം അഞ്ച് നേതാക്കാളാണ് പത്രിക സമര്‍പ്പിക്കാനായി പ്രവേശനം ഉണ്ടായത്. റോഡ് ഷോയും ഉണ്ടാവും

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുന്നു
author img

By

Published : Apr 4, 2019, 11:54 AM IST

Updated : Apr 4, 2019, 3:03 PM IST

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു
യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര നേതാവായ മുകുള്‍ വാസനിക്, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്, വയനാട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദീഖ്, ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.ജില്ലാ കളക്ടർ മുമ്പാകെയാണ് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത്. കോഴിക്കോട്ട് വിക്രം മൈതാനിയില്‍ നിന്നും ഹെലികോപ്ടറിലാണ് രാഹുലും ഒപ്പം പ്രിയങ്കയും കല്‍പ്പറ്റയിൽ എത്തിയത്. പ്രവർത്തക്കരുടെ അഭ്യർഥനയെ മാനിച്ച് തുറന്ന ജീപ്പിലാണ് രാഹുൽ ഗാന്ധി കളക്ട്രേറ്റിൽ എത്തിയത്.രാഹുലിനും പ്രിയങ്കക്കും ഒപ്പം രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ തുറന്ന വാഹനത്തിൽ കയറിയാണ് കളക്ട്രേറ്റിലേക്ക് പോയത്. വൻ സ്വീകരണമാണ് പ്രവർത്തകര്‍ വയനാട്ടില്‍ ഒരുക്കിയിരിന്നത്.

Intro:Body:

rahul submitted

Conclusion:
Last Updated : Apr 4, 2019, 3:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.