ETV Bharat / briefs

കേരളത്തിനും വയനാടിനും വേണ്ടി പാർലമെന്‍റിന് അകത്തും പുറത്തും പോരാടും; രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി

ശക്തമായ ഇടിയോടുകൂടിയ മഴയെ അവഗണിച്ചാണ് ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി എത്തിച്ചേർന്നത്.

rahul
author img

By

Published : Jun 7, 2019, 7:26 PM IST

Updated : Jun 7, 2019, 9:21 PM IST

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിക്കാനായി രാഹുൽ ഗാന്ധി എത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് കാളികാവിലെ രാഹുൽഗാന്ധിയുടെ ആദ്യ റോഡ് ഷോ ആരംഭിച്ചത്. ശക്തമായ ഇടിയോടുകൂടിയ മഴയെ അവഗണിച്ചാണ് ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി എത്തിച്ചേർന്നത്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോ അവസാനിക്കാൻ ഏകദേശം മുക്കാൽ മണിക്കൂർ സമയം എടുത്തു.

തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ചരിത്ര ഭൂരിപക്ഷം നൽകി വയനാടിന്‍റെ മണ്ണിൽ തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. കേരളത്തിന്‍റെയും വയനാട്ടിന്‍റെയും പ്രശ്നങ്ങൾ ലോക്സഭക്ക് അകത്തും പുറത്തും അവതരിപ്പിക്കാൻ താന്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് മാത്രമല്ല, വയനാട്ടിലെ ഓരോ വോട്ടറുടേയും പ്രതിനിധിയാണ് താനെന്നും പാർട്ടിക്ക് അതീതമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകൾ വാസ്നിക്, കെ സി വേണുഗോപാൽ തുടങ്ങിയവരും റോഡ്ഷോയിൽ പങ്കാളികളായി.

Intro:വയനാട്ടിലെ വോട്ടർമാരോട് നന്ദി പറയാൻ രാഹുൽഗാന്ധി എത്തി. വണ്ടൂർ മണ്ഡലത്തിലെ കാളികാവിൽ ആയിരുന്നു രാഹുൽഗാന്ധി ആദ്യം നന്ദി പറഞ്ഞത്.കനത്ത മഴയെ അവഗണിച്ചും നിരവധി പ്രവർത്തകരാണ് രാഹുൽഗാന്ധിയെ കാണാൻ എത്തിയത്.

Body: നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് കാളികാവിലെ രാഹുൽഗാന്ധിയുടെ ആദ്യം road show ആരംഭിച്ചത്. ശക്തമായ ഇടിയോടുകൂടിയ കനത്ത മഴയെ അവഗണിച്ചാണ് ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി എത്തിച്ചേർന്നത്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്സ് അവസാനിക്കാൻ ഏകദേശം മുക്കാൽ മണിക്കൂർ സമയം എടുത്തു .ചരിത്ര ഭൂരിപക്ഷം നൽകി വയനാടിൻറെ മണ്ണിൽ തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ ഗാന്ധി സമാധാന യോഗത്തിൽ നന്ദി അർപ്പിച്ചു .സംസ്ഥാനത്തിലെയും വയനാടിനെയും പ്രശ്നങ്ങൾ ലോക്സഭ അകത്തും പുറത്തും അവതരിപ്പിക്കാൻ ഞാൻ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു
byte

വഴിയിലുടനീളം കാത്തുനിന്ന ആയിരങ്ങൾ റോഡ് സൈഡ് ആവേശം വർധിപ്പിച്ചു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറി മാരായ മുകൾ വാസ്നിക് കെ സി വേണുഗോപാൽ തുടങ്ങിയവരും റോഡ്ഷോയിൽ പങ്കാളികളായി.

Conclusion:etv bharat malappuram
Last Updated : Jun 7, 2019, 9:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.