ETV Bharat / briefs

ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി - farmer's suicide

വയനാട്ടില്‍ ആത്മഹത്യ ചെയ്ത വി ഡി ദിനേശ് കുമാറിന്‍റെ ഭാര്യ സുജിതയെയാണ് രാഹുൽ ഗാന്ധി ഫോണില്‍ വിളിച്ചത്.

rahul
author img

By

Published : May 28, 2019, 11:41 AM IST

വയനാട്: കല്പറ്റയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും നിയുക്ത വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്ത വി ഡി ദിനേശ് കുമാറിന്‍റെ ഭാര്യ സുജിതയെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നീർവാരം ദിനേശ് മന്ദിരത്തിൽ വി ഡി ദിനേശ് കുമാറിനെ വീടിന് സമീപത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടബാധ്യതയെ തുടർന്നാണ് ദിനേശ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിവിധ ബാങ്കുകളിലായി ദിനേശിന് 15 ലക്ഷം രൂപ കടമുണ്ടെന്നും വന്യമൃഗശല്യം കാരണം കൃഷി നാശമുണ്ടായതായും ബന്ധുക്കൾ പറഞ്ഞു.

Intro:Body:

വയനാട്ടിലെ കർഷക ആത്മഹത്യ

കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

കല്പറ്റ: വയനാട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് മരിച്ച വി.ഡി. ദിനേശ് കുമാറിന്റെ ഭാര്യ സുജിതയെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നീർവാരം ദിനേശ് മന്ദിരത്തിൽ വി.ഡി. ദിനേശ് കുമാറിനെ  വീടിന് സമീപത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.  തുടർന്ന് മാനന്തവാടിയിലെ  ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. കടബാധ്യതയെ തുടർന്നാണ്  ദിനേശ് കുമാർ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.  വിവിധ ബാങ്കുകളിലായി 15 ലക്ഷം രൂപ കടമുണ്ടെന്നും വന്യ മൃഗശല്യം കാരണം കൃഷി നാശമുണ്ടായതായും ബന്ധുക്കൾ  പറയുന്നു.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.