ETV Bharat / briefs

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് യുഎഇയിലേക്ക് - പിഎസ്‌എല്‍ അപ്പ്‌ഡേറ്റ്

കൊവിഡ് കാരണം കഴിഞ്ഞ മാര്‍ച്ച് മൂന്നിന് മാറ്റിവെച്ച ലീഗിലെ ശേഷിക്കുന്ന 20- മത്സരങ്ങള്‍ക്കാണ് യുഎഇ ആതിഥേയത്വം വഹിക്കുക

 psl update psl to uae news പിഎസ്‌എല്‍ അപ്പ്‌ഡേറ്റ് പിഎസ്‌എല്‍ യുഎഇലേക്ക് വാര്‍ത്ത
പിഎസ്‌എല്‍
author img

By

Published : May 8, 2021, 2:18 PM IST

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ വെച്ച് നടക്കും. കൊവിഡ് കാരണം മാറ്റിവെച്ച ലീഗിലെ 20 മത്സരങ്ങള്‍ക്കാണ് യുഎഇ ആതിഥേയത്വം വഹിക്കുക. പാകിസ്ഥന്‍ ക്രിക്കറ്റ് ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

നേരത്തെ കറാച്ചിയില്‍ വെച്ച് ജൂണ്‍ ഒന്ന് മുതല്‍ 20 വരെയുള്ള ജാലകത്തില്‍ ലീഗിന്‍റെ ഈ സീസണ്‍ പൂര്‍ത്തിയാക്കാനാണ് നീക്കം നടന്നത്. എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ഇതില്‍ നിന്നും ബോര്‍ഡ് പിന്‍മാറി. ബാബര്‍ അസമിന്‍റെ നേതൃത്വത്തിലുള്ള കറാച്ചി കിങ്‌സാണ് നിലവില്‍ ലീഗിലെ ചാമ്പ്യന്‍മാര്‍. കറാച്ചി കിങ്‌സ് ഉള്‍പ്പെടെ ആറ് ടീമുകളാണ് ലീഗിന്‍റെ ഭാഗമാവുന്നത്.

നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് പിസിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്. ഇതിന് മുമ്പും പിസിഎല്‍ യുഎഇയില്‍ വെച്ച് നടത്തിയ പരിചയം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ട്. 2016ലെ പ്രഥമ സീസണ് യുഎഇയാണ് ആതിഥേയത്വം വഹിച്ചത്.

ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്‍റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരക്ക് മുമ്പായി ലീഗ് പൂര്‍ത്തിയാക്കാനാണ് നീക്കം നടക്കുന്നത്. ജൂലൈ എട്ടിന് ആരംഭിക്കുന്ന പരമ്പരക്കായി ജൂണ്‍ 23ന് പാകിസ്ഥാന്‍ സംഘം ഇംഗ്ലണ്ടിലേക്ക് തിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.