തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തെ കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിച്ചു' - മോദി ട്വിറ്ററില്‍ കുറിച്ചു. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാന്‍റെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണ കുംഭം നല്‍കി സ്വീകരിക്കുന്ന വീഡിയോക്ക് ഒപ്പമാണ് മോദിയുടെ മലയാളത്തിലുള്ള ട്വീറ്റ്. കേരളീയ വസ്ത്രത്തിലെത്തിയ അദ്ദേഹം 18 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. താമരമൊട്ടുകൾ കൊണ്ടുള്ള തുലാഭാരവും നടത്തി. ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന മോദി ഉച്ചക്ക് ശേഷം മാലിദ്വീപിലേക്ക് യാത്ര തിരിക്കും.
'ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവും'- മലയാളത്തില്‍ ട്വീറ്റ് ചെയ്ത് മോദി - പ്രധാനമന്ത്രി നരേന്ദ്ര മോദി
ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു