ETV Bharat / briefs

പെരുന്നാളിനെ വരവേൽക്കാൻ മൈലാഞ്ചിയിട്ട് മൊഞ്ചത്തിമാർ - പെരുന്നാളിനെ വരവേൽക്കാൻ മൈലാഞ്ചിയിട്ട് മൊഞ്ചത്തിമാർ

ആറ് വയസ്സുകാരി ഫാത്തിമ മുതൽ അറുപത്തിയേഴുകാരി ഖദീജുമ്മ വരെ മൈലാഞ്ചിയിടൽ മത്സരത്തിൽ മാറ്റുരക്കാൻ എത്തിയത് കാണികൾക്കും ആവേശമായി.

മൈലാഞ്ചിയിട്ട് മൊഞ്ചത്തിമാർ
author img

By

Published : Jun 5, 2019, 6:06 AM IST

Updated : Jun 5, 2019, 9:47 AM IST

ആലപ്പുഴ: ആലപ്പുഴയിലെ മൊഞ്ചത്തിമാർ പെരുനാളിനെ വരവേറ്റത് കൈകളിൽ മൈലാഞ്ചി ഇട്ടുകൊണ്ടാണ്. പെരുന്നാളിനോട് അനുബന്ധിച്ച് ആലപ്പുഴയിൽ "മൊഞ്ചുള്ള മൈലാഞ്ചി" എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. ആലപ്പുഴയിലെ പ്രാദേശിക കേബിൾ കൂട്ടായ്മയായ 'സ്റ്റാർനെറ്റാ'യിരുന്നു പരിപാടിയുടെ സംഘാടകർ. നൂറിലധികം മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പെരുന്നാളിനെ വരവേൽക്കാൻ മൈലാഞ്ചിയിട്ട് മൊഞ്ചത്തിമാർ

കയ്യിൽ മൈലാഞ്ചി വരച്ചുകൊണ്ടാണ് ആലപ്പുഴയുടെ നിയുക്ത എംപി അഡ്വ. എ എം ആരിഫ് മത്സരം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ 12 വർഷമായി നടന്നുവരുന്ന മൈലാഞ്ചിയിടൽ മത്സരം പെരുന്നാളാഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്ന ഒന്നാണ്. ജാതി ഭേദമന്യേ എല്ലാ വിഭാഗം സ്ത്രീകളും പങ്കെടുക്കുന്ന ഒരു പരിപാടിയാണ് മൊഞ്ചുള്ള മൈലാഞ്ചി മത്സരം. ഇതോടൊപ്പം തന്നെ മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു.

ആറ് വയസ്സുകാരി ഫാത്തിമ മുതൽ അറുപത്തിയേഴകാരി ഖദീജുമ്മ വരെ മത്സരത്തിൽ മാറ്റുരയ്ക്കാൻ എത്തിയത് കാണികൾക്കും ആവേശമായി. ജാതിമത ഭേദമന്യേ നടത്തുന്ന ഇത്തരം പരിപാടികൾ മനസ്സിൽ മാനവീക മൂല്യങ്ങൾ നിലനിർത്തുമെന്നും പാരമ്പര്യവും സംസ്‌ക്കാരവും സംരക്ഷിക്കാൻ ഉപകരിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

Intro:ആലപ്പുഴയിലെ മൊഞ്ചത്തിമാർ പെരുനാളിനെ വരവേറ്റത് കൈകളിൽ മൈലാഞ്ചി ഇട്ടു കൊണ്ടാണ്. പെരുന്നാളിനോടനുബന്ധിച്ച് ആലപ്പുഴയിൽ "മൊഞ്ചുള്ള മൈലാഞ്ചി" എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. ആലപ്പുഴയിലെ പ്രാദേശിക കേബിൾ കൂട്ടായ്മയായ 'സ്റ്റാർനെറ്റാ'യിരുന്നു പരിപാടിയുടെ സംഘാടകർ. മൈലാഞ്ചിയിടൽ മത്സരത്തിൽ നൂറിലധികം മത്സരാർത്ഥികളാണ് പങ്കെടുത്തത്. ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

Body:മൈലാഞ്ചി കയ്യിൽ വരച്ചുകൊണ്ടാണ് ആലപ്പുഴയുടെ നിയുക്ത എംപി അഡ്വ. എ എം ആരിഫ് മത്സരം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കഴിഞ്ഞ 12 വർഷമായി നടന്നുവരുന്ന മൈലാഞ്ചിയിടൽ മത്സരം പെരുന്നാളാഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്ന ഒന്നാണ്. ജാതി ഭേദമന്യേ എല്ലാ വിഭാഗം സ്ത്രീകളും പങ്കെടുക്കുന്ന ഒരു പരിപാടിയാണ് മൊഞ്ചുള്ള മൈലാഞ്ചി മത്സരം. ഇതോടൊപ്പം തന്നെ മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു.

Conclusion:ആറ് വയസ്സുകാരി ഫാത്തിമ മുതൽ അറുപത്തിയേഴകാരി ഖദീജുമ്മ വരെ മാറ്റുരയ്ക്കാൻ എത്തിയത് കാണികൾക്കും ആവേശമായി. ജാതിമത ഭേദമന്യേ നടത്തുന്ന ഇത്തരം പരിപാടികൾ മനസ്സിൽ മാനവീക മൂല്യങ്ങൾ നിലനിർത്തുമെന്നും പാരമ്പര്യവും സംസ്‌ക്കാരവും സംരക്ഷിക്കാൻ ഉപകരിക്കുമെന്നും ചടങ്ങിൽ സംബന്ധിച്ച മന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
Last Updated : Jun 5, 2019, 9:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.