ETV Bharat / briefs

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് ആരോപണം

ആശുപത്രിയധികൃതര്‍ നിരുത്തരവാദപരമായാണ് രോഗിയോട് പെരുമാറിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു

കോഴിക്കോട്
author img

By

Published : May 18, 2019, 2:18 PM IST

Updated : May 18, 2019, 2:55 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചത് ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ചേമഞ്ചേരി തൂവക്കോട് കോയമ്പുറത്ത് താഴെക്കുനിയിൽ ടി സി ബൈജുവിന്‍റെ മരണത്തിലാണ് ആരോപണം. കഴിഞ്ഞ മാസം ഒമ്പതിനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പിത്താശയ ചികിത്സക്കായി ബൈജു എത്തിയത്. പിത്താശയത്തിലെ കല്ല് നീക്കുന്നതിനായി ശസ്ത്രക്രിയക്ക് വിധേയനായ ഇയാള്‍ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് മരിച്ചത്. ആശുപത്രിയധികൃതര്‍ നിരുത്തരവാദപരമായാണ് രോഗിയോട് പെരുമാറിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പരാതിയെ തുടർന്ന് ബൈജുവിന്റെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോസ്റ്റ് മോർട്ടം ചെയ്തു. വിഷയത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ സജിത്ത് അറിയിച്ചു. മെഡിക്കൽകോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Intro:കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുമൂലം രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്

Body:പിത്താശയ ചികിത്സ തേടി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ രോഗി ചികിത്സാപിഴവുമൂലം മൂലം മരിച്ചു എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ചേമഞ്ചേരി തൂവക്കോട് കോയമ്പുറത്ത് താഴെക്കുനിയിൽ ടി.സി. ബൈജു ആണ് ഏപ്രിൽ 9ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പിത്താശയ രോഗത്തിന് ചികിത്സ തേടി എത്തിയിരുന്നത്. പിത്താശയത്തിലെ കല്ല് നീക്കുന്നതിനായി ശസ്ത്രക്രിയക്ക് വിധേയനായ ബൈജു ഇന്ന് പുലർച്ചെ നാലോടെ മരിക്കുകയായിരുന്നു. സാധാരണ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്ന രോഗികൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും എന്നാണ് ബന്ധുക്കളുടെ വാദം. ശസ്ത്രക്രിയയ്ക്കുശേഷം നീര് നീക്കുന്നതിനായി വയറ്റിൽ നിന്ന് ട്യൂബ് എടുത്തതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശസ്ത്രക്രിയ ചെയ്ത ശേഷം ബൈജുവിനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയിരുന്നില്ല എന്നും എന്നും ബന്ധുവായ സുരേന്ദ്രൻ പറഞ്ഞു.

byte

Conclusion:ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബൈജുവിന്റെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോസ്റ്റ്മോർട്ടം ചെയ്തു. വിഷയത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജിത്ത് അറിയിച്ചു. പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിൽ മെഡിക്കൽകോളേജ് പോലീസും വിഷയം അന്വേഷിക്കുന്നുണ്ട്.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : May 18, 2019, 2:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.