ETV Bharat / briefs

സിപിഎം -സിപിഐ സംഘർഷം; നാല് പേർക്ക് പരിക്ക്

വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടായ വാക്കേറ്റമാണ് രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്ത് സംഘർഷത്തിലേക്ക് എത്തിച്ചത്

സിപിഎം-സിപിഐ
author img

By

Published : Jun 3, 2019, 11:51 AM IST

Updated : Jun 3, 2019, 11:56 AM IST

കൊല്ലം: പത്തനാപുരത്ത് സിപിഎം- സിപിഐ സംഘർഷത്തിൽ നാല് പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടായ വാക്കേറ്റമാണ് രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്ത് സംഘർഷത്തിലേക്ക് എത്തിച്ചത്.

പത്തനാപുരത്ത് സിപിഎം - സിപിഐ സംഘർഷം

എഐഎസ്എഫ് പ്രവർത്തകർ പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് സ്കൂളിന് മുൻവശത്ത് ചുവരെഴുതിയിരുന്നു. ഇത് എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു എന്നാണ് എഐഎസ്എഫ് ആരോപണം. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം സംഘർഷത്തിലാണ് അവസാനിച്ചത്. സംഘർഷത്തിൽ സിപിഎം ഏരിയ സെക്രട്ടറി എൻ ജഗദീശന്‍റെ മകൻ അഖിലിനും മറ്റൊരു പ്രവർത്തകനായ ഫൈസലിനും മർദ്ദനമേറ്റു. സംഭവമറിഞ്ഞ് ഏരിയാസെക്രട്ടറി എൻ ജഗദീശന്‍റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന സിപിഎം പ്രവർത്തകർ സിപിഐയുടെ ഓഫീസിലെത്തി വെല്ലുവിളി നടത്തി. ഒരു മണിക്കൂറോളം സംഘർഷഭരിതമായ സാഹചര്യമായിരുന്നു പ്രദേശത്ത് നിലനിന്നിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സിപിഎം- സിപിഐ പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പിരിച്ചുവിട്ടത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സിപിഐ പാർട്ടി ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Intro:പത്തനാപുരത്ത് സിപിഎം-സിപിഐ സംഘർഷം. നാല് പ്രവർത്തകർക്ക് പരിക്ക്

Body:പത്തനാപുരത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ സിപിഎം-സിപിഐ സംഘർഷത്തിൽ ഇരുപാർട്ടികളുടെയും നാല് പ്രവർത്തകർക്ക് പരിക്കേറ്റു. വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷമാണ് പാർട്ടി നേതൃത്വങ്ങൾ ഏറ്റെടുത്ത് തമ്മിൽതല്ലിൽ കൊണ്ടെത്തിച്ചത്. സ്കൂൾ ആരംഭിക്കുന്നതിനു മുന്നോടിയായി എ ഐഎസ്എഫ് പ്രവർത്തകർ പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിന് മുൻവശത്ത് ചുവരെഴുതിയിരുന്നു. ഇത് എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു എന്നാണ് എഐഎസ്എഫ് ആരോപണം. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം സംഘർഷത്തിലാണ് അവസാനിച്ചത്. സംഘർഷത്തിൽ സിപിഎം ഏരിയ സെക്രട്ടറി എൻ ജഗദീശന്റെ മകൻ അഖിലിനും മറ്റൊരു പ്രവർത്തകനായ ഫൈസലിനും മർദ്ദനമേറ്റു. സംഭവമറിഞ്ഞ് ഏരിയാസെക്രട്ടറി എൻ ജഗദീശന്റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന സിപിഎം പ്രവർത്തകർ സിപിഐയുടെ ഓഫീസിലെത്തി വെല്ലുവിളി നടത്തി. ഒരു മണിക്കൂറോളം സംഘർഷഭരിതമായ സാഹചര്യമായിരുന്നു പ്രദേശത്ത് നിലനിന്നിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സിപിഎം സിപിഐ പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പിരിച്ചുവിട്ടത്. ഏറെ നാളായി സിപിഎം സിപിഐ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സിപിഐ പാർട്ടി ഓഫീസിന് പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്

Conclusion:ഇ ടി വി ഭാരത് കൊല്ലം
Last Updated : Jun 3, 2019, 11:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.