പത്തനംതിട്ട: ജില്ലയില്‍ കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കലക്ട്രേറ്റിലും, എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നതായി ജില്ലാ കലക്ടര്‍ പിബി നൂഹ് അറിയിച്ചു. കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗമാക്കുന്നതിനും കലക്ടറേറ്റില്‍ റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററും സജ്ജമാക്കി.
പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം: കലക്ടറേറ്റ് 0468 2322515, 0468 2222515, 8078808915. താലൂക്കാഫീസ് തിരുവല്ല- 0469 2601303. കോഴഞ്ചേരി- 04682222221. മല്ലപ്പളളി- 0469 2682293. അടൂര്‍ -04734 224826. റാന്നി- 04735 227442. കോന്നി- 0468 2240087.