പാലക്കാട്: പാലക്കാട് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 വയസ് കാരനായ ആൺകുട്ടിക്കും മണ്ണാർക്കാട് സ്വദേശിയായ രണ്ട് വയസുള്ള പെൺകുട്ടിക്കും ഉൾപ്പെടെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് രോഗ ബാധിതരിൽ അധികവും. നാല് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പാലക്കാട് സ്വദേശികൾ മലപ്പുറത്ത് ചികിത്സയിലാണ്. ജില്ലയിൽ 24 പേർ രോഗ മുക്തി നേടി