ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിക്കും നിലവിലെ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദിനും കൊവിഡ് സ്ഥിരീകരിച്ചു. പാക് മുസ്ലീം ലീഗ് വക്താവ് മറിയം ഔറഗസീബാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. നവാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതിന് ശേഷം 2017 ആഗസ്റ്റ് മുതല്‍ 2018 മെയ് വരെയുള്ള കാലഘട്ടത്തിലാണ് ഷാഹിദ് ഖാന്‍ അബ്ബാസി പാക് പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ അബ്ബാസി ഇപ്പോള്‍ ക്വാറന്‍റൈനിലാണ്. റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്‍റൈനിലാണ്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും മുൻ പ്രവിശ്യാ മന്ത്രിയുമായ ഷാർജീൽ മേമന് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തെഹ്രീക്ക്-ഇ-ഇന്‍സാഫിന്‍റെ പ്രവിശ്യ നിയമോപദേഷ്ടാവ് ചൗധരി അലി അക്തറിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ അദ്ദേഹം സ്വയം ക്വാറന്‍റൈനിലാവുകയായിരുന്നു. പാകിസ്ഥാനില്‍ ഇതുവരെ കൊറോണ വൈറസ് മൂലം പ്രവിശ്യാ മന്ത്രി ഉൾപ്പെടെ നാല് നിയമോപദേഷ്ടാക്കള്‍ മരിച്ചു. പാകിസ്ഥാൻ വിദേശകാര്യ കാര്യാലയത്തിൽ രണ്ട് ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി വിദേശകാര്യ വക്താവ് ഐഷ ഫാറൂഖി പറഞ്ഞു. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് സ്ഥിരീകരിച്ചതോടെ അബ്ബാസി ഇപ്പോള്‍ ക്വാറന്‍റൈനിലാണ്. റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്‍റൈനിലാണ്.