ETV Bharat / briefs

പൂഞ്ചിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം - ഷെല്ലാക്രമണം

ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് വെള്ളിയാഴ്ച രാവിലെ തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്

1
1
author img

By

Published : Aug 7, 2020, 11:27 AM IST

ശ്രീനഗർ: പൂഞ്ചിൽ വീണ്ടും ഭീകരാക്രമണം. ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് വെള്ളിയാഴ്ച രാവിലെ പാകിസ്ഥാന്‍ തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു വെടിവെപ്പ്. ഏകദേശം ആറരയോടെയാണ് തീവ്രവാദികൾ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ചൊവ്വാഴ്ച മെന്ദർ സെക്ടറിലും തിങ്കളാഴ്ച രാത്രി എഴ് മണിക്ക് മാൻകോട്ട് സെക്ടറിലും പാക് സൈന്യം ആക്രമണം നടത്തി. മാൻകോട്ടിലുണ്ടായ പ്രളയത്തിൽ നിരവധി വീടുകൾ ഭാഗികമായി തകർന്ന അവസ്ഥയിലാണ്. ഈ വർഷം തുടക്കം മുതൽ 2,720 തവണയാണ് പാകിസ്ഥാൻ നിയന്ത്രണരേഖ ലംഘിക്കുന്നത്. ആക്രമണങ്ങളിൽ 21 സാധാരണക്കാർ കൊല്ലപ്പെടുകയും 94 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായുള്ള ആക്രമണങ്ങൾ കാരണം അതിർത്തിയിലെ ഗ്രാമങ്ങളിലെ നൂറുകണക്കിന് ആളുകളുടെ ജീവിതവും ഉപജീവനമാർഗവും ആശങ്കയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.