ETV Bharat / briefs

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

author img

By

Published : Jun 20, 2020, 4:34 PM IST

കെരന്‍ സെക്ടറില്‍ ഇരുപക്ഷവും തമ്മില്‍ കനത്ത വെടിവെപ്പ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍. ഇന്ത്യൻ ഭാഗത്ത് അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

india
india

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുപ്വാര, ബാരമുള്ള ജില്ലകളിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. കുപ്വാര ജില്ലയിലെ കെരന്‍ സെക്ടറിൽ നിയന്ത്രണരേഖയില്‍ പാകിസ്ഥാൻ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കെരന്‍ സെക്ടറില്‍ ഇരുപക്ഷവും തമ്മില്‍ കനത്ത വെടിവെപ്പ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ബാരാമുള്ള ജില്ലയിലെ ഉറി ടെഹിസിലെ ഹാജി പീര്‍ സെക്ടറിൽ ഇരുപക്ഷവും തമ്മിൽ വെടിവെപ്പും ഷെല്ലാക്രമണവും ആരംഭിച്ചിട്ടുണ്ട് . കുപ്വാര ജില്ലയിലെ തങ്ദാർ സെക്ടറിലും രജൗരി ജില്ലയിലെ നൗഷേര സെക്ടറിലും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ വെള്ളിയാഴ്ച ലംഘിച്ചിരുന്നു . ഇന്ത്യൻ ഭാഗത്ത് അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.