ETV Bharat / briefs

ചർച്ചക്ക് തയ്യാറല്ല; മന്ത്രിസഭാ ഉപസമിതിയിൽ പങ്കെടുക്കില്ലെന്ന് ഓർത്തഡോക്സ് സഭ - സർക്കാർ

സർക്കാർ പല ചർച്ചകള്‍ നടത്തിയെങ്കിലും ഇന്നുവരെ പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. സഭക്ക് അനുകൂലമായ വിധികൾക്കനുസരിച്ചുള്ള നിയമ നടപടികൾ  നീട്ടികൊണ്ട് പോകാനുള്ള ശ്രമമെന്നും സഭ.

ഓർത്തഡോക്സ് സഭയുടെ പത്രക്കുറിപ്പ്
author img

By

Published : Mar 18, 2019, 11:39 PM IST

യാക്കോബായ- ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള മന്ത്രിസഭാ ഉപസമിതിയിൽ പങ്കെടുക്കില്ലെന്ന് ഓർത്തഡോക്സ് സഭ. സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ച വിഷയത്തിൽ സമവായം സാധ്യമാകുന്നതെങ്ങനെയാണെന്നുംസഭ ചോദിക്കുന്നു. സഭയുടെ നിലപാട് ഉപസമിതി അധ്യക്ഷനെയും സര്‍ക്കാരിനെയും അറിയിച്ചു.

സുപ്രീംകോടതി വിധി തീർപ്പാക്കിയ കാര്യത്തിൽ ഇനിയും സമവായ ചർച്ച നടത്തുവാൻ എങ്ങനെയാണ് സർക്കാരിന് സാധിക്കുകയെന്നും സഭ ചോദിക്കുന്നു. സർക്കാർ വിളിച്ച പല ചർച്ചകളിലും സമവായ ശ്രമങ്ങളിലും സഭ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇന്നുവരെ പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. അതിനാൽ സഭക്ക് അനുകൂലമായ് ലഭിച്ചിരിക്കുന്ന വിധികൾ അനുസരിച്ച് കൈക്കൊള്ളേണ്ട നിയമ നടപടികൾ നീട്ടികൊണ്ട് പോകാനുള്ള ഒരു ഉപാധിയായി മാത്രമേ ഈ ചർച്ചകളെ കാണാനാകൂവെന്നും സഭ വിമര്‍ശിക്കുന്നു. കോടതിവിധി അനുസരിക്കുവാൻ എല്ലാവരും സന്നദ്ധത പ്രകടിപ്പിക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളൂവെന്നും ഓർത്തഡോക്സ് സഭ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

മന്ത്രിസഭാ ഉപസമിതി,ORTHDOX SABHA , ഓർത്തഡോക്സ് സഭ,  സർക്കാർ,  government

Intro:Body:

പാത്രിയർക്കിസ് വിഭാഗവുമായി സർക്കാർ നിയമിച്ചിട്ടുള്ള മന്ത്രിസഭാ ഉപസമിതിയിൽ പങ്കെടുക്കില്ലെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ച വിഷയത്തിൽ സമവായം സാധ്യമാകുന്നതെങ്ങനെയെന്നും സഭ. സഭയുടെ നിലപാട് സർക്കാറിനെ അറിയിച്ചു.

പാത്രിയർക്കിസ് വിഭാഗവുമായി സർക്കാർ നിയമിച്ചിട്ടുള്ള മന്ത്രിസഭാ ഉപസമിതിയിൽ പങ്കെടുക്കേണ്ടതില്ലന്ന് ഓർത്തഡോക്സ് സഭാ

സഭയുടെ നിലപാട്  ഉപസമിതി അദ്യക്ഷനെയും അധികാരികളെയും അറിയിച്ചു.

സുപ്രിം കോടതി തീർപ്പാക്കിയ കാര്യത്തിന്മേൽ വീണ്ടും സമവായ ചർച്ച നടത്തുവാൻ സർക്കാരിന് സാധ്യമാക്കുന്നതെങ്ങനെയെന്ന് സഭ ചോതിക്കുന്നു.

സഭ പല ചർച്ചകളിലും സമവായ ശ്രമങ്ങളിലും പങ്കെടുത്തിട്ടുണ്ട് എന്നാൽ പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല.

സഭക്ക് അനുകൂലമായ് ലഭിച്ചിരിക്കുന്ന വിധികൾ അനുസരിച്ച് കൈക്കൊളേണ്ട നിയമ നടപടികൾ അനന്തമായി നീട്ടികൊണ്ട് പോകാനുള്ള ഒരു ഉപാധിയായി മാത്രമേ സഭ ചർച്ചയെ കാണുന്നുള്ളു.

കോടതി വിധി അനുസരിക്കുവാൻ എല്ലാവരും സന്നദ്ധത പ്രകടിപ്പിക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളു എന്നും ഓർത്തഡോക്സ് സഭാ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു. visual 6 pm pcr in pdf file

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.