പ്യോങ്‌യാങ്: ദക്ഷിണ കൊറിയക്കെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവക്കാനൊരുങ്ങി ഉത്തരകൊറിയ. സെൻട്രൽ മിലിട്ടറി കമ്മീഷൻ ഓഫ് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യുപികെ) പ്രാഥമിക യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം എടുത്തത്. യോഗത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ അധ്യക്ഷത വഹിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡബ്ല്യുപികെ സെൻട്രൽ മിലിട്ടറി കമ്മീഷൻ നിലവിലുള്ള സ്ഥിതിഗതികൾ വിശദീകരിച്ചു. പ്രധാന സൈനിക അജണ്ട യോഗം പരിശോധിക്കുകയും റിപ്പോർട്ടിനെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും പഠനം നടത്തുകയും ചെയ്തു. രാജ്യത്തെ യുദ്ധ പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. തെക്കൻ കൊറിയൻ അധികാരികൾക്കെതിരെ പ്രതിഷേധിച്ച് ഒരാഴ്ച മുമ്പ് സൈന്യം വിശദമായ സൈനിക കർമപദ്ധതി പ്രഖ്യാപിച്ചിരുന്നു.