തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് സന്ദർശിച്ചത്. ശശി തരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.
-
Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics - great to see her practice it by example! pic.twitter.com/XqbLf1iCR5
— Shashi Tharoor (@ShashiTharoor) April 16, 2019 " class="align-text-top noRightClick twitterSection" data="
">Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics - great to see her practice it by example! pic.twitter.com/XqbLf1iCR5
— Shashi Tharoor (@ShashiTharoor) April 16, 2019Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics - great to see her practice it by example! pic.twitter.com/XqbLf1iCR5
— Shashi Tharoor (@ShashiTharoor) April 16, 2019
തലവേദനയുള്ളതിനാലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് പതിവായി കഴിക്കുന്നതിനാലും അദ്ദേഹം ന്യൂറോ സർജറി ഐസിയുവിൽ നിരീക്ഷണത്തിലാണ്. തലയിലെ മുറിവിൽ ആറ് തുന്നലുകള്‍ ഉണ്ട്. ചൊവ്വാഴ്ച വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.