ETV Bharat / briefs

കൊവിഡ് 19 പ്രതിരോധിക്കാന്‍ ആധുനിക സംവിധാനങ്ങളുമായി എറണാകുളം ജില്ല - eranakulam collectrete

ഉപയോഗ ശൂന്യമായ മാസ്കുകള്‍ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനത്തിന്‍റെ ഉദ്ഘാടനം കലക്ടർ എസ്.സുഹാസ് നിർവഹിച്ചു. ജില്ലയിൽ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന കലക്ടറേറ്റിലെ ആധുനിക സംവിധാനം കൊവിഡ് പ്രതിരോധത്തിന് മുതൽ കൂട്ടാവുമെന്ന് കലക്ടർ.

ernakulam
ernakulam
author img

By

Published : Jun 8, 2020, 9:17 PM IST

എറണാകുളം: കൊവിഡ് പ്രതിരോധത്തിന് ആധുനിക സംവിധാനങ്ങൾ ഒരുക്കി എറണാകുളം ജില്ലാ ഭരണകൂടം. മാസ്കുകൾ അണുവിമുക്തമാക്കാൻ ബിൻ-19, പാത്രങ്ങൾ മുതൽ ഫയലുകൾ വരെ അണുവിമുക്തമാക്കാനായി യുവി സ്പോട്ട് എന്നിവയാണ് കലക്ടറേറ്റില്‍ സ്ഥാപിച്ചത്. ഉപയോഗ ശൂന്യമായ മാസ്കുകള്‍ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം കലക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന കലക്ടറേറ്റിലെ ആധുനിക സംവിധാനം കൊവിഡ് പ്രതിരോധത്തിന് മുതൽ കൂട്ടാവുമെന്ന് കലക്ടർ പറഞ്ഞു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്.ടി മൊബിലിറ്റി സൊലൂഷന്‍സാണ് ബിൻ -19 എന്ന സംവിധാനം തയ്യാറാക്കിയത്. മാസ്കുകള്‍ അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കാണ്. ഉപയോഗിച്ച മാസ്കുകള്‍ യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ബിൻ -19 ൽ ഉണ്ട്.

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണ് മള്‍ട്ടിപര്‍പ്പസ് ഡിസിന്‍ഫെക്ടന്‍റ് സംവിധാനത്തിൽ അണുനശീകരണം നടത്തുന്നത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിലുള്ള വി.എസ്.ടി മൊബിലിറ്റി സൊലൂഷ്യന്‍സ് തന്നെയാണ് യു.വി സ്‌പോട്ടും വികസിപ്പിച്ചെടുത്തത്. വിവിധ തരത്തിലുള്ള പാത്രങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും അണുക്കളെ നീക്കം ചെയ്യാന്‍ യു.വി സ്‌പോട്ടിന് സാധിക്കും. ശ്രീചിത്ര ലാബില്‍ നടന്ന പരീക്ഷണത്തില്‍ യന്ത്രം ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.